ഇതെല്ലാം ഗൂഡാലോചന, നാടകം; പരാതിക്കാരിയെ അധിക്ഷേപിച്ച് മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന് പരാതിപ്പെട്ട യുവതിയെ അധിക്ഷേപിച്ച് അഭിഭാഷകൻ. മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസ് സ്റ്റേഷൻ ആണോ പരാതിപ്പെടാനെന്ന് രാഹുലിൻ്റെ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ചോദിച്ചു.
'എഫ്ഐആർ ഇട്ടാൽ മുൻകൂർ ജാമ്യം തേടും. പരാതിയിൽ അസ്വഭാവികത ഉണ്ട്. ബിറ്റ് ബിറ്റ് ആയി സംഭാഷണങ്ങൾ കാണിക്കുന്നു. ശബരിമല സ്വർണ്ണ കൊള്ള മറക്കാൻ ഉള്ള നാടകം ആണിത്. മസാലക്ക് വേണ്ടിയുള്ള നാടകമെന്ന് രാഹുൽ പറഞ്ഞിരുന്നു. പുറത്ത് വന്ന തെളിവുകളെക്കുറിച്ച് രാഹുൽ എന്നോട് പറഞ്ഞിട്ടില്ല ഞാൻ ഒന്നും ചോദിച്ചതുമില്ല. ഇതെല്ലാം ഗൂഡാലോചനയെന്ന് സംശയമുണ്ട്. പരാതി ഇപ്പോൾ വന്നതിന് പിന്നിൽ രാഷ്ട്രീയ താത്പര്യം ആയിരിക്കും' - അഭിഭാഷകൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ പെൺകുട്ടിയുടെ കൂടുതൽ ശബ്ദരേഖ പുറത്ത് വിട്ട് മാധ്യമങ്ങൾ. ഗർഭഛിദ്രത്തിന് ഇരയായ യുവതി തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ദുരനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിൻ്റെ ഓഡിയോയാണ് പുറത്തുവന്നത്. ഗർഭഛിദ്രത്തിന് മരുന്ന് ഉപയോഗിച്ചതിന് ഡോക്ടർ വഴക്ക് പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ യുവതി വെളിപ്പെടുത്തി.








0 comments