കർഷകനെ നീർനായ കടിച്ചു

കോട്ടയം: കോട്ടയത്ത് കർഷകനെ നീർനായ കടിച്ചു. തിരുവാർപ്പ് കരിയിൽ കെ. എ. എബ്രഹാമിനെയാണ് നീർനായ കടിച്ചത്. എബ്രഹാമിൻറെ കാലിന് പരിക്കേറ്റു.മൂന്ന് വിരലുകൾക്ക് ആഴമായ മുറിവുമുണ്ട്.
ഇന്ന് വൈകുന്നേരം 5.30 നായിരുന്നു സംഭവം. പാടത്തുനിന്നും വന്നതിനു ശേഷം മീനച്ചിലാറിൻറെ കൈവഴിയായ തോട്ടിൽ തുണി കഴുകിക്കൊണ്ടിരുന്നപ്പോൾ കാലിൽ കടിക്കുകയായിരുന്നു. എബ്രഹാമിനെ ഉടൻ തന്നെ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
പ്രദേശത്ത് തോട്ടിൽ നീർനായയുടെ ശല്യം രൂക്ഷമാണ്.ഈ മാസം മാത്രം അഞ്ചു പേരെ നീർനായ് അക്രമിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.









0 comments