യുവാവിനെതിരെ കാപ്പ ചുമത്തി

ബിനു
വലപ്പാട്
യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. തൃപ്രയാർ നാട്ടിക ചേർക്കര തണ്ടയാൻ വീട്ടിൽ ബിനു സ്വയനെ(38)യാണ് കാപ്പ നിയമ പ്രകാരം ആറ് മാസത്തേക്ക് നാടു കടത്തിയത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാർ നൽകിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡിഐജി ഹരിശങ്കറാണ് ഉത്തരവ് ഇറക്കിയത്. വലപ്പാട്, ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബിനു. വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ അനിൽ കുമാർ, സബ് ഇൻസ്‌പെക്ടർ ഹരി, സിവിൽ പൊലീസ് ഓഫീസർ സുബി സെബാസ്റ്റ്യൻ എന്നിവർ കേസിന് നേതൃത്വം നൽകി.








0 comments