print edition യുവതിയെ അപമാനിച്ചും രാഹുലിനെ സംരക്ഷിച്ചും അടൂർ പ്രകാശ്

തിരുവനന്തപുരം
രാഹുൽ മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ചും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി. ഓരോ തെരഞ്ഞെടുപ്പുകാലത്തും കള്ളക്കേസ് ഉണ്ടാകുമെന്നും താൻ അനുഭവസ്ഥനാണെന്നുമായിരുന്നു പ്രതികരണം.
കള്ളക്കേസ് തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതുവരെ പരാതി ഉയർന്നില്ലല്ലോ. അന്വേഷണം നടക്കട്ടെ. വിവരങ്ങൾ പുറത്തുവരുന്പോൾ പ്രതികരിക്കാം– അടൂർ പ്രകാശ് പറഞ്ഞു.









0 comments