മുണ്ടോട്ട് പാലം വഴിതുറന്നു
എളുപ്പയാത്രക്ക്

മുണ്ടോട്ട് പാലം
കാഞ്ഞങ്ങാട്
മടിക്കൈയുടെയും മലയോരത്തിന്റെയും ഗതാഗത സ്വപ്നങ്ങൾക്ക് പ്രതീക്ഷയായത് മുണ്ടോട്ട് പാലമാണ്. ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് 2000ത്തിൽ മന്ത്രി പി ജെ ജോസഫാണ് പാലം ഉദ്ഘാടനം ചെയ്തത്. അതുവരെ കാഞ്ഞിരപ്പൊയിലുകാർ നീലേശ്വരം ചുറ്റിയാണ് കാഞ്ഞങ്ങാട് പോയത്. പാലം വന്നതോടെ മുണ്ടോട്ട് വരെ മാത്രമോടിയ ബസുകൾ പലതും കാഞ്ഞിരപ്പൊയിൽ വരെ നീട്ടി. യാത്രാ സമയം പകുതിയായി. ചില ബസുകൾ ഇതുവഴി തായന്നൂർ, പേരിയ, കാലിച്ചാനടുക്കം വരെ പെർമിറ്റെടുത്തെങ്കിലും വൈകാതെ നിലച്ചു. 2019ലാണ് ചെമ്മട്ടംവയൽ–കാലിച്ചാനടുക്കം റോഡ് ബിഎംബിസി ചെയ്ത് ആധുനീകരിക്കാൻ തുടങ്ങിയത്. റോഡ് നന്നായതോടെ 2024ൽ കൊന്നക്കാടേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. ഇത് യാത്രക്കാർ ഏറ്റെടുത്തതോടെ 2025 സപ്തംബർ മുതൽ പരപ്പയിലേക്ക് കെഎസ്ആർടിസിയും ഓടിത്തുടങ്ങി. മൂന്നാമത്തെ ബസാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ജൂലൈയിലെ ആർടിഎ യോഗം അനുവദിച്ച കൂടുതൽ ബസ് പെർമിറ്റുകളും മാസങ്ങൾക്കകം ഇതുവഴി മലയോരത്തേക്ക് ഓടും.








0 comments