എൽഡിഎഫ്‌ മുന്നേറ്റമുണ്ടാകും :
 എം വി ഗോവിന്ദൻ

എൽഡിഎഫ് ജില്ലാപഞ്ചായത്ത് പ്രകടന പത്രിക

ldf manifesto
വെബ് ഡെസ്ക്

Published on Nov 28, 2025, 02:45 AM | 2 min read

കൊച്ചി

ജില്ലയുടെ വികസനത്തെക്കുറിച്ച്‌ വ്യക്തവും സമഗ്രവുമായ കാഴ്‌ചപ്പാടുമായി ജില്ലാപഞ്ചായത്ത്‌ എൽഡിഎഫ് തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക പുറത്തിറക്കി. അടിസ്ഥാന സമ്പദ്‌ ഉല്‍പ്പാദന മേഖലകളായ കൃഷി, മൃഗപരിപാലനം, ക്ഷീരവികസനം, മത്സ്യവിഭവ വികസനം, ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ എന്നിവ ശക്തിപ്പെടുത്തി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ്‌ എൽഡിഎ-ഫ് ഉയർത്തിപ്പിടിക്കുന്ന വികസനനയം.


ജില്ലയിലെ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളുടെയും പിന്നാക്ക ജനവിഭാഗങ്ങളുടെയും വികസനത്തിനായി പ്രത്യേക ഇടപെടലുകളും അധിക പദ്ധതി നിക്ഷേപവും ഉറപ്പാക്കുമെന്നതിനുള്ള പരിശ്രമങ്ങള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തുമെന്ന്‌ പ്രകടനപത്രിക ഉറപ്പുനൽകുന്നു. സാമൂഹ്യവികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളായ മത്സ്യത്തൊഴിലാളികള്‍, പട്ടികജാതിക്കാര്‍, പട്ടികവര്‍ഗക്കാര്‍ എന്നിവരെ വികസനത്തിന്റെ മുഖ്യധാരയിലേക്ക്‌ എത്തിക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ക്ലേശകരമായ ജീവിതസാഹചര്യംമൂലം പിന്നാക്കമായ വയോജനങ്ങള്‍, അംഗപരിമിതര്‍, ഒറ്റപ്പെട്ട്‌ ജീവിക്കേണ്ടിവരുന്നവര്‍, ട്രാന്‍സ്ജെന്‍ഡേഴ്‌സ്‌ എന്നിവരെ പരിരക്ഷിക്കുന്നതിനും അതിദരിദ്രരായ ജനങ്ങളുടെ തുടര്‍പിന്തുണയ്ക്കും ഇടതുപക്ഷ എൽഡിഎഫ്‌ പ്രതിജ്ഞാബദ്ധമാണ്‌.


സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വികസന മുന്‍ഗണനകള്‍ കണക്കിലെടുത്തുള്ള ജനപക്ഷ വികസനനയമാണ്‌ തർദ്ദേശ തെരഞ്ഞെടുപ്പിലും സ്വീകരിക്കുന്നതെന്നും പ്രകടനപത്രിക പറയുന്നു.


ldf


എൽഡിഎഫ്‌ മുന്നേറ്റമുണ്ടാകും :
 എം വി ഗോവിന്ദൻ

തദ്ദേശസ്ഥാപനങ്ങളിലേക്ക്‌ നടക്കുന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫ്‌ വലിയ മുന്നേറ്റം സൃഷ്‌ടിക്കുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജില്ലാപഞ്ചായത്തിലേക്കുള്ള എൽഡിഎഫ്‌ പ്രകടനപത്രിക കലൂർ ലെനിൻ സെന്ററിൽ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.


എൽഡിഎഫ്‌ മുന്നേറ്റത്തിന്‌ അനുകൂലമായ സാഹചര്യമാണുള്ളത്‌. കൊച്ചി കോർപറേഷനിൽ എൽഡിഎഫ്‌ കണ്ണഞ്ചിപ്പിക്കുന്ന വിജയം നേടുമെന്നും സംസ്ഥാനത്താകെ എൽഡിഎഫിന്‌ അനുകൂലമായ സാഹചര്യമാണ്‌ നിലനിൽക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്‌, സിപിഐ എം ജില്ലാ സെക്രട്ടറി -എസ് സതീഷ്, എൽഡിഎഫ് നേതാക്കളായ ജോർജ് ഇടപ്പരത്തി, അനിൽ കാഞ്ഞിലി, പ്രൊഫ. കെ വി തോമസ്, പുഷ്പ ദാസ്, ടി വി അനിത, ടോമി ജോസ് തുടങ്ങിയവർ പങ്കെടുത്തു.



പത്രികയിലെ
പ്രധാന
നിർദേശങ്ങളിൽ ചിലത്‌


കാർഷികോൽപ്പന്നങ്ങൾക്ക്‌ സംസ്കരണ യൂണിറ്റുകൾ വ്യവസായവകുപ്പ്‌ സഹായത്തോടെ ആരംഭിക്കും.


‘കൃഷിക്കൊപ്പം കളമശേരി' മാതൃകയിൽ കാർഷിക വികസന പരിപാടി


വന്യമൃഗശല്യം തടയാനും ശാശ്വതപരിഹാരം കാണുന്നതിനും കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ പദ്ധതി


​പശു, ആട് ഉൾപ്പെടെയുള്ള മൃഗസമ്പത്ത് വർധിപ്പിക്കാൻ പഞ്ചായത്തുകളുടെ സഹായത്തോടെ പദ്ധതി


തെരുവുനായ
ശല്യം തടയാൻ ബ്ലോക്ക്, പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപടി


ക്ഷീരകർഷകർക്ക് വർധിച്ച തോതിൽ സഹായം ലഭ്യമാക്കാൻ വായ്‌പ നയം


മത്സ്യത്തൊഴിലാളികളെയും മത്സ്യക്കച്ചവടക്കാരെയും സംരക്ഷിക്കും


ജല മെട്രോയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും


മത്സ്യ ഫുഡ് കോർട്ടുകൾ ആരംഭിക്കും.


പൊക്കാളി കൃഷി അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിന് മുഖ്യ പരിഗണന

എല്ലാ മേജർ ഇറിഗേഷൻ കനാലുകളും മൈനർ ഇറിഗേഷൻ/ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും അറ്റകുറ്റപ്പണി നടത്തി കാര്യക്ഷമമാക്കും. ​


വീടുകളിൽ വ്യവസായ യൂണിറ്റ് ആരംഭിക്കാൻ പദ്ധതി


ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ മഴവെള്ളസംഭരണ പദ്ധതി

ആലുവ ജില്ലാ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നിവയുടെയും താലൂക്കാശുപ്രതികളുടെയും സമഗ്ര വികസനത്തിന്‌ മാസ്റ്റർ പ്ലാൻ

കിടപ്പുരോഗികൾക്ക്‌ സൗജന്യ ഫിസിയോതെറാപിക്ക്‌ ഫിസിയോ തെറാപിസ്റ്റുകളെ നിയമിക്കാൻ സാമ്പത്തിക സഹായം


ഡയാലിസിസ്‌, അർബുദ രോഗികൾക്ക്‌ മരുന്നിനും ഡയാലിസിസിനുമായി മാസം 40,00 രൂപ ധനസഹായം


ഒറ്റപ്പെട്ട വയോജനങ്ങളുടെ സംരക്ഷണത്തിന്‌ സന്നദ്ധസംഘടനകളുടെ സഹായത്തോടെ പദ്ധതി


മുതിർന്ന പൗരരുടെ ക്ഷേമത്തിനായി സീനിയർ സിറ്റിസൺസ് ഫണ്ട്.


ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ സ്ഥിരം വിപണനകേന്ദ്രങ്ങൾ ​


ഹയർ
സെക്കൻഡറി വിദ്യാലയങ്ങളുടെയും ഹൈ സ്‌കൂളുകളുടെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും


ഓരോ പഞ്ചായത്തിലും ഒരു സ്റ്റേഡിയം വീതം തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ നിർമിക്കും


ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രം കണ്ടെത്തി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തും


വാസയോഗ്യമല്ലാത്ത മുഴുവൻ വീടുകളും നവീകരിക്കാൻ പ്രത്യേക പദ്ധതി


തീരശോഷണം തടയാൻ തീരദേശത്ത് വ്യാപകമായി കാറ്റാടിമരങ്ങൾ വച്ചുപിടിപ്പിക്കും





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home