കുതിപ്പ്‌ തുടരാൻ 
നെല്ലിക്കുഴി

nellikkuzhy

ടി എം അസീസ് (എൽഡിഎഫ്), പി എ എം ബഷീർ (യുഡിഎഫ്), അനിൽ ഞാളുമഠം (എൻഡിഎ)

avatar
ജോഷി അറയ്‌ക്കൽ

Published on Nov 28, 2025, 02:45 AM | 1 min read


കോതമംഗലം

സമാനതകളില്ലാത്ത വികസനം നടപ്പാക്കിയ എൽഡിഎഫിന്റെ സിറ്റിങ്‌ സീറ്റ് നിലനിർത്താൻ കർമനിരതനായ സ്ഥാനാർഥിയെയാണ് നെല്ലിക്കുഴി ഡിവിഷനിൽ എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. വികസനത്തിന് പുതിയ ദിശാബോധം പകർന്ന എൽഡിഎഫ് സ്ഥാനാർഥി ടി എം അസീസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്.


നിലവിൽ നെല്ലിക്കുഴി പഞ്ചായത്ത്‌ അംഗമായ അസീസ്‌, രണ്ടുതവണ ബ്ലോക്ക് പഞ്ചായത്ത് അംഗവും രണ്ടുതവണ കുറ്റിലിഞ്ഞി ബാങ്ക് പ്രസിഡന്റുമായിരുന്നു. അന്തരിച്ച സിപിഐ എം മുതിർന്ന നേതാവും കോതമംഗലം എംഎൽഎയുമായ ടി എം മീതിയന്റെ മകനാണ് ടി എം അസീസ്. നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകൾ അടങ്ങുന്നതാണ് നെല്ലിക്കുഴി ഡിവിഷൻ. മരവ്യവസായ മേഖലയായ ഇവിടെ നെല്ലിക്കുഴി പഞ്ചായത്തിലെ എൽഡിഎഫ് ഭരണംവഴി ദീർഘവീക്ഷണമുള്ള പദ്ധതികൾ നടപ്പാക്കിയത് എൽഡിഎഫിന് അനുകൂല മണ്ഡലമായി മാറിയിട്ടുണ്ട്. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനങ്ങളും എൽഡിഎഫിന് ഡിവിഷനിൽ ശക്തിപകരുന്നു. സിപിഐ എം ലോക്കൽ കമ്മിറ്റി അംഗമായ ടി എം അസീസ് അനുഭവസമ്പത്തുമായാണ് ജനവിധി തേടുന്നത്. ഭാര്യ: സനൂജ അസീസ്. മക്കൾ: അമൻ, ആമിർ.


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജില്ലാ കമ്മിറ്റി അംഗവുമായ പി എ എം ബഷീറാണ്‌ യുഡിഎഫ് സ്ഥാനാർഥി. നെല്ലിക്കുഴി പഞ്ചായത്ത് മുൻ അംഗവും ബിജെപി എറണാകുളം (ഈസ്റ്റ്) ജില്ലാ ട്രഷററുമായ അനിൽ ഞാളുമഠമാണ്‌ എൻഡിഎ സ്ഥാനാർഥി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home