ഉദുമയ്ക്ക് പ്രിയങ്കരി

ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ആയിശത്ത് റഫ പൊതുപര്യടനത്തിനിടെ 
വയലാംകുഴിൽ വോട്ടർമാർക്കിടയിൽ

ജില്ലാപഞ്ചായത്ത് ഉദുമ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ആയിശത്ത് റഫ പൊതുപര്യടനത്തിനിടെ 
വയലാംകുഴിൽ വോട്ടർമാർക്കിടയിൽ

avatar
നാരായണൻ കരിച്ചേരി

Published on Nov 28, 2025, 02:30 AM | 1 min read

ഉദുമ

ഇതാ, നമ്മുടെ പ്രിയങ്കരിയായ ജില്ലാപഞ്ചായത്ത് സ്ഥാനാർഥി ആയിശത്ത് റഫ നിങ്ങളെ നേരിൽകാണാനും വോട്ടഭ്യർഥിക്കാനും എത്തിക്കൊണ്ടിരിക്കുകയാണ്... ദൂരെ നിന്ന് മൈക്കിലൂടെ ഗംഭീര ശബ്ദം. സ്ഥാനാർഥികളും നേതാക്കളെയും കാത്ത് നേരത്തെ തന്നെ ശാലിനിയും അപർണയും ബിന്ദുവും ധന്യയും അടങ്ങുന്ന വലിയൊരുകൂട്ടം കാത്തിരിപ്പുണ്ട്. ഇവരുടെ ഇടയിലേക്കാണ് വികസന തുടർച്ചയ്ക്ക് വോട്ടുതേടി ആയിശത്ത് റഫയുടെ വരവ്. സ്ഥാനാർഥി എത്തിയതോടെ ആരവമുയരുന്നു. മുന്നിൽ കാണുന്ന ഓരോരുത്തരോടും മൂന്ന് സ്ഥാനാർഥികൾക്കും വോട്ടും പിന്തുണയും തേടുന്നു. ​പാട്ടുകാരിയും കലാകാരിയുമായ ആയിഷത്ത് റഫ ഹൈസ്കൂൾ പഠനകാലത്ത് കലാതിലകമായിരുന്നു. ജീവകാരുണ്യ മേഖലയിൽ നിശബ്ദമായി സേവനം നടത്തുന്നു. സ്ഥാനാർഥി പ്രഖ്യാപനം മുതൽ വീടുകൾ തോറുമുള്ള വോട്ടഭ്യർഥനയിലായിരുന്നു സ്ഥാനാർഥി. പൊതുപര്യടനത്തിന്റെ ഒന്നാംഘട്ടമാണ് വ്യാഴാഴ്ച വലാംകുഴിയിൽ നിന്നാരംഭിച്ചത്. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സർക്കാരും ജില്ലാപഞ്ചായത്തും നടപ്പാക്കിയ നേട്ടങ്ങളും വികസന തുടർച്ചയ്ക്കായി എൽഡിഎഫ് സ്ഥാനാർഥി  വിജയിക്കേണ്ടതിന്റെ ആവശ്യവും എണ്ണിപ്പറഞ്ഞായിരുന്നു സിപിഐഎം ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമന്റെ ഉദ്ഘാടന പ്രസംഗം. ചെമ്മനാട് പഞ്ചായത്തിന്റെ വികസനമില്ലായ്മയും കൊടുകാര്യസ്ഥതയും കക്ഷിരാഷ്ട്രീയം പരിഗണിച്ചുള്ള ഇടപെടലും നേതാക്കൾ വിശദീകരിച്ചു. വയലാംകുഴിയിൽ നാരായണൻ അധ്യക്ഷനായി. മുരളീധരൻ ചാളക്കാട് സ്വാഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ ടി നാരായണൻ, മൊയ്തീൻകുഞ്ഞി കളനാട്, ഇ മനോജ്കുമാർ, ഇ കുഞ്ഞക്കണ്ണൻ, സി മണികണ്ഠൻ, ആശിഖ് മുസ്തഫ, ടി  ജാനകി, കെ എം ഷാഫി, ടി വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home