സമാന്തര ഹോട്ടലുകൾക്കും തട്ടുകടകൾക്കുമെതിരെ നടപടിയെടുക്കണം

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാൽ ഉദ്ഘാടനം ചെയ്യുന്നു
നീലേശ്വരം
അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ജില്ലയിലെ അനധികൃത ഹോട്ടലുകൾക്കും തട്ടുകടകൾക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പടന്നക്കാട് ബേക്കൽ ക്ലബിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാൽ ഉദ്ഘാടനം ചെയ്തു. നാരായണ പൂജാരി അധ്യക്ഷനായി. ക്ഷേമനിധി എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുൽസലാം മുഖ്യാതിഥിയായും സംസ്ഥാന ട്രഷറർ ഷെരീഫ് കോട്ടയം വിശിഷ്ടാതിഥിയുമായി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിജുലാൽ, അബ്ദുൽ റഹ്മാൻ തിരൂർ, അച്യുതൻ തലശേരി, സമദ് മലപ്പുറം, നജീബ് ചുണ്ടയിൽ, രൂപേഷ് കോഴിക്കോട്, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര സ്വാഗതവും ട്രഷറർ രഘുവീർ പൈ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് വിവിധ കമ്പനികളുടെ സ്‌റ്റാളുകളിൽ ഹോട്ടൽ വ്യവസായവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു.








0 comments