മോട്ടോർ വാഹന വകുപ്പിന്റെ കരുതൽ
ഒടുവിൽ ബസ്സായി; ചുള്ളിയിലേക്ക് ഡബിൾ ബെൽ

ചുള്ളിയിലേക്ക് മടിക്കൈ വഴി സർവീസ് ആരംഭിക്കുന്ന ബസ്
കാഞ്ഞങ്ങാട്
കാലങ്ങളായി ജീപ്പും ഓട്ടോയും മാത്രമുണ്ടായിരുന്ന മലയോര കുടിയേറ്റ കേന്ദ്രമായ മാലോം ചുള്ളിയിലേക്ക് തിങ്കൾ മുതൽ ബസ് ഓടിത്തുടങ്ങും. രാവിലെ 7.37 ന് മടിക്കൈ വഴി കാഞ്ഞങ്ങാടേക്കാണ് റൂട്ട്. വെള്ളരിക്കുണ്ട് (8.09), പരപ്പ (8.29), അടുക്കം (8.47), എണ്ണപ്പാറ (9.00), കാഞ്ഞിരപ്പൊയിൽ (9.12), ജില്ലാ ആശുപത്രി (9.37) വഴിയാണ് സർവീസ്. സർക്കാർ ഓഫീസുകൾ പ്രവർത്തനം തുടങ്ങുന്നതിന് മുന്പ് 9.47ന് കാഞ്ഞങ്ങാടെത്തും. തിരികെ ഇതേറൂട്ടിൽ 9.59ന് കൊന്നക്കാടേക്കാണ് മടക്കം. ജില്ലാ ആശുപത്രി (10.09), കാഞ്ഞിരപ്പൊയിൽ (10.34), അടുക്കം (10.59), പരപ്പ (11.19), വെള്ളരിക്കുണ്ട് (11.39) വഴികൊന്നക്കാട് (12.14) എത്തും. ജില്ലാ ആശുപത്രിയിൽനിന്ന് മലയോരത്തേക്ക് മടങ്ങേണ്ടവർക്കും എണ്ണപ്പാറ ഭാഗത്തുനിന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്കും വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനത്തേക്ക് പോകാനും സൗകര്യമാകും. തുടർന്ന് 12.40ന് കാഞ്ഞങ്ങാടേക്ക് തിരിക്കുന്ന ബസ് 2.55 ന് കാഞ്ഞങ്ങാടെത്തും. വൈകിട്ട് 6.32ന് കാഞ്ഞങ്ങാട് നിന്ന് ചുള്ളിയിലേക്ക് മടങ്ങുന്ന ബസ് ജില്ലാ ആശുപത്രി (6.42), കാഞ്ഞിരപ്പൊയിൽ (7:07), എണ്ണപ്പാറ (7:17), അടുക്കം (7:32), പരപ്പ (7:52), വെള്ളരിക്കുണ്ട് (8:12), മാലോം (8:37) എന്നിവിടങ്ങളിലെത്തും. മൂകാംബിക ട്രാൻസ്പോർടാണ് സർവീസിന് തുടക്കമിടുന്നത്. മടിക്കൈവഴി കൊന്നക്കാട് നിന്ന് നിലവിൽ ഒരു സ്വകാര്യ ബസ് മാത്രമേയുള്ളൂ. പകൽനേരത്തും കൂടുതൽ സർവീസ് വരുന്നതോടെ ജനങ്ങൾക്കും ആശ്വാസമാകും. മറ്റ് റൂട്ടുകളെ അപേക്ഷിച്ച് നിരക്കും സമയവും കുറവാണ്.








0 comments