തുടർ വിജയങ്ങളിലറിയാം പുനലൂരിന്റെ മനസ്സ്


സ്വന്തം ലേഖകൻ
Published on Nov 28, 2025, 01:48 AM | 1 min read
പുനലൂർ
മുനിസിപ്പാലിറ്റിയിലെ വോട്ടർമാർ എക്കാലവും ഇടതുമുന്നണിക്കൊപ്പമെന്ന് തെളിയിക്കുന്നതാണ് ഓരോ തെരഞ്ഞെടുപ്പ് വിജയവും. 23 വർഷത്തെ ഭരണത്തുടർച്ച ആവർത്തിക്കുമെന്നതിൽ തർക്കമില്ല. 1971ൽ മുനിസിപ്പാലിറ്റി രൂപീകരിച്ചപ്പോൾ 24 വാർഡായിരുന്നു. 2020– 25ൽ 35 വാർഡായി. 2020–25ൽ ആദ്യ രണ്ടുവർഷം സിപിഐ എമ്മിലെ നിമ്മി എബ്രഹാമായിരുന്നു ചെയർമാൻ. പിന്നീട് ഒരു വർഷം സിപിഐയിലെ ബി സുജാതയായിരുന്നു. നിലവിൽ സിപിഐ എമ്മിലെ കെ പുഷ്പലത ചെയർമാനായി തുടരുന്നു. സമഗ്ര മേഖലയിലും വികസനം നടപ്പാക്കി മുന്നോട്ടുപോകുന്ന മുനിസിപ്പാലിറ്റിയുടെ മുഖശ്രീ ആരോഗ്യമേഖലയാണ്. പുനലൂർ താലൂക്കാശുപത്രിയിൽ അത്യാധുനിക സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളുണ്ട്. സംസ്ഥാനത്തുതന്നെ ഹൃദ്രോഗ വിഭാഗം പ്രവർത്തിക്കുന്ന ഏക താലൂക്കാശുപത്രിയാണിത്. ഏഴുകോടി മുടക്കിയുള്ള കാത്ത് ലാബിന്റെ നിർമാണം പുരോഗമിക്കുന്നു. മുനിസിപ്പൽ ജനകീയാരോഗ്യകേന്ദ്രം, മൂന്ന് വെൽനസ് സെന്റർ, ആയുർവേദ ഡിസ്പെൻസറി എന്നിവ ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു . ഹോമിയോ ആശുപത്രിയിൽ ആധുനിക ഫിസിയോതെറാപ്പി, പ്രകൃതി ചികിത്സാകേന്ദ്രത്തിൽ യോഗ സെന്ററുകൾ എന്നിവ പ്രവർത്തിക്കുന്നു. സ്കൂളുകൾ 75 ലക്ഷം വീതം ചെലവഴിച്ച് നവീകരിച്ചു. ആരംപുന്ന എൽപിഎസിന് പുതിയ കെടിടം നിർമിച്ചു. ലൈഫിൽ 1600 വീട് നൽകി. മുനിസിപ്പാലിറ്റിയിലെ നിലവിലെ കക്ഷിനില സിപിഐ എം 14, സിപി ഐ 6, കേരള കോൺഗ്രസ് ബി 1, കോൺഗ്രസ് 13, ആർഎസ്‌പി 1 എന്ന നിലയിലാണ്. നിലവിൽ 36 വാർഡുള്ള മുനിസിപ്പാലിറ്റിയിൽ സിപിഐ എം 21, സിപിഐ 11, കേരള കോൺഗ്രസ് ബി 2, കേരള കോൺഗ്രസ് എം 1, എൻസിപി 1 എന്നിങ്ങനെയാണ് മത്സരിക്കുന്നത്. യുഡിഎഫിൽ കോൺഗ്രസ് 32, ആർഎസ്‌പി 2, കേരള കോൺഗ്രസ് ജോസഫ് 1, മുസ്ലിം ലീഗ് 1 എന്നിങ്ങനെ മത്സരരംഗത്തുണ്ട്. ബിജെപി 23 വാർഡിൽ മാത്രം. ബാക്കിയുള്ള 13 വാർഡിൽ യുഡിഎഫിന്റെ വോട്ട് കച്ചവടം നടത്തുകയാണ്. മുനിസിപ്പാലിറ്റിയിലെ ആകെ വോട്ടർമാർ– 42094. പുരുഷ വോട്ടർമാർ–19338, സ്ത്രീ വോട്ടർമാർ– 22756.









0 comments