നാടിന്റെ ഇഴയടുപ്പം

പൂമല റോഡിൽ പുളിക്കന്മൂലയിൽ എൽഡിഎഫ് ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷൻ സ്ഥാനാർഥി മേരി തോമസ് 
വോട്ട് അഭ്യർഥിക്കുന്നു

പൂമല റോഡിൽ പുളിക്കന്മൂലയിൽ എൽഡിഎഫ് ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷൻ സ്ഥാനാർഥി മേരി തോമസ് 
വോട്ട് അഭ്യർഥിക്കുന്നു

avatar
കെ എ നിധിൻ നാഥ്‌

Published on Nov 28, 2025, 12:15 AM | 1 min read

തിരൂർ

‘ഞാൻ മേരി തോമസ്‌’ പരിചയപ്പെടുത്താൻ തുടങ്ങും മുന്പുതന്നെ മറുപടിയെത്തി. ‘വോട്ട്‌ മേരിയേച്ചിക്ക്‌ തന്നെയാണ്‌, ചായ കുടിച്ചിട്ട്‌ പോകാം.’– വോട്ട്‌ അഭ്യർഥിക്കാനെത്തിയ എൽഡിഎഫ-്‌ സ്ഥാനാർഥി മേരി തോമസിനോട്‌ പൂമല റോഡിൽ പുള്ളിക്കൻ മൂലയിൽ ചായക്കട നടത്തുന്ന ചന്ദ്രൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിലേക്ക്‌ വാഴാനി ഡിവിഷനിൽനിന്ന്‌ മത്സരിക്കുന്ന മേരി തോമസിന്‌ പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. പതിറ്റാണ്ടുകളുടെ രാഷ്‌ട്രീയ പ്രവർത്തനങ്ങളിലൂടെ നാട്ടിലാകെ പരിചയക്കാരാണ്‌. പരമാവധി വോട്ടർമാരെ നേരിട്ട്‌ കണ്ട്‌ പരിചയം പുതുക്കി വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ്‌ മേരി തോമസ്‌. സ്ഥാനാർഥി എത്തുന്നിടത്തെല്ലാം സ‍ൗഹൃദം പങ്കുവയ്‌ക്കാൻ ആളുകളെത്തും. അവരോടെല്ലാം വർത്തമാനം പറഞ്ഞ്‌, അവിടം ചെറു യോഗമായി മാറും. എല്ലാവരോടും വോട്ട്‌ ചെയ്യാൻ ഓർമിപ്പിച്ച്‌ അടുത്ത ഇടത്തേക്ക്‌. വീടുകൾ, കടകൾ, പ്രമുഖ വ്യക്തികൾ, ആരാധനാലയങ്ങൾ ഇങ്ങനെ എല്ലായിടത്തും ഒരുവട്ടം വോട്ടഭ്യർഥന പൂർത്തിയാക്കി. തെക്കുംകര പഞ്ചായത്തിൽ രണ്ടാംവട്ട സന്ദർശനമാണ്‌ വ്യാഴാഴ്‌ച നടത്തിയത്‌. വെള്ളി– ശനി ദിവസങ്ങളിൽ സ്ഥാനാർഥി പര്യടനമാണ്‌. 2015–20ൽ വാഴാനി ഡിവിഷനിൽനിന്ന്‌ വിജയിച്ച മേരി തോമസ്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. ഈ കാലഘട്ടത്തിൽ ഇന്ത്യയിലെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരം തൃശൂർ നേടി. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഇ‍ൗ കാലയളവിലെല്ലാം നടത്തിയ വികസന– ക്ഷേമ പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളും വാഴാനിയിൽ മേരി തോമസിന്‌ വൻ വിജയം സമ്മാനിക്കുമെന്ന പ്രഖ്യാപനമായിമാറി വോട്ടർമാരുടെ പ്രതികരണം. നിലവിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home