നാടിനായി എൽഡിഎഫ് തുടരണം

രാഗേഷ് കണിയാംപറമ്പിലിന് വെങ്കിടങ്ങ് കണ്ണോത്ത് നൽകിയ സ്വീകരണം
മുല്ലശേരി
‘3600 രൂപയാണ് പെൻഷനായി കഴിഞ്ഞ ദിവസം കൈയിൽ കിട്ടിയത്. ഇത് മുടങ്ങാതെ കിട്ടാൻ എൽഡിഎഫ് സർക്കാർ തന്നെ തുടരണം’– ജില്ലാ പഞ്ചായത്ത് മുല്ലശേരി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥിയായ രാഗേഷ് കണിയാംപറമ്പിലിനെ സ്വീകരിക്കാനെത്തിയ സി എസ് സുമതിയുടെ വാക്കുകളാണിത്. ശബരിമലയ്‌ക്ക് പോകാൻ മാലയിട്ടിരിക്കുകയാണിവർ. ശബരിമലയിൽ എത്തുമ്പോൾ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി നെയ്യ് ത്തേങ്ങ ഉടയ്‌ക്കുമെന്നും പറഞ്ഞാണ് അവർ മടങ്ങിയത്. കഴിഞ്ഞ 10 വർഷമായി എൽഡിഎഫ് നടപ്പാക്കിയ ക്ഷേമ– വികസന പ്രവർത്തനങ്ങളുടെ ഫലം ലഭിച്ച ജനത, എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം അവരുടേതുകൂടിയാക്കിയാണ് പിന്തുണ നൽകുന്നത്. സ്ഥാനാർഥിയെത്തുന്ന ഇടങ്ങളിലേക്ക് എത്തുന്ന ഇവർ വിജയം ഉറപ്പാണെന്ന് പ്രഖ്യാപിച്ചാണ് മടങ്ങുന്നത്. രണ്ട് ദിവസത്തെ പൊതു പര്യടനം വെള്ളിയാഴ്‌ചയാണ് ആരംഭിച്ചത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജനങ്ങളുടെ പിന്തുണ എൽഡിഎഫിന്റെ വിജയം ഉറപ്പിക്കുന്നതാണ്. വെങ്കിടങ്ങ്, മുല്ലശ്ശേരി പഞ്ചായത്തുകളിലെ 26 കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ ജാഥ എളവള്ളി പഞ്ചായത്തിലെ മമ്മായി സെന്ററിൽ സമാപിച്ചു. വെള്ളിയാഴ്ച രാവിലെ പൂവത്തൂരിൽ ആരംഭിച്ച് ചൊവ്വല്ലൂർ കുന്നിക്കൽ ക്വാർട്ടേഴ്സ് പരിസരത്ത് സമാപിക്കും.









0 comments