അഭിമാനമാണ് 
ആരോഗ്യകേന്ദ്രങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എസ് അനന്ദ വിഷ്ണു ​

Published on Nov 28, 2025, 01:35 AM | 1 min read

കൊല്ലം ​

ഓരോ മനുഷ്യന്റെയും വലിയ സമ്പത്ത് ആരോഗ്യമാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ഏവരും വിലപ്പെട്ടതായി കാണുന്ന ആരോഗ്യം സംരക്ഷിക്കാനായി മേഖലയിൽ നടപ്പാക്കിയ നിശബ്ദവിപ്ലവം സംസ്ഥാനത്തെ മികച്ച പ്രാഥമികാരോഗ്യ മേഖലയുള്ള കോർപറേഷനുകളിൽ ഒന്നാക്കി കൊല്ലത്തെ മാറ്റിയിരിക്കുകയാണ്. സൗജന്യ ചികിത്സയും മരുന്നും ലാബ്‌ പരിശോധനകളും ഉൾപ്പെടെ ലഭിക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ച് വളരെ വലിയകാര്യമാണ്. രാവിലെ എട്ടു മുതൽ ഡെന്റൽ, നേത്രരോഗം, എല്ലുരോഗം തുടങ്ങിയവ ഉൾപ്പെടുന്ന സ്പെഷ്യലിസ്റ്റ് ഒപി സേവനങ്ങളും ഉച്ചകഴിഞ്ഞു ജനറൽ ഒപി സേവനവും 65ൽ അധികം ലാബ് ടെസ്റ്റുകളും സൗജന്യമായി ലഭിക്കുന്ന മുണ്ടയ്ക്കൽ, ഉളിയക്കോവിൽ, വാടി എന്നിവിടങ്ങളിലെ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ കോർപറേഷനിലെ ആരോഗ്യമേഖലയുടെ നട്ടെല്ലാണ്. ഇവയുടെ ഉപവിഭാഗമായി ഒമ്പത് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുണ്ട്‌. തങ്കശേരി, തിരുമുല്ലവാരം, കന്നിമേൽ എന്നിവ വാടി അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന് കീഴിലും പോളയത്തോട്, തെക്കേവിള, പള്ളിത്തോട്ടം എന്നിവ മുണ്ടയ്ക്കലിന് കീഴിലും വടക്കുംഭാഗം, താമരക്കുള, കുറ്റിച്ചിറ എന്നിവ ഉളിയക്കോവിന് കീഴിലും പ്രവർത്തിക്കുന്നു. കൂടാതെ തൃക്കടവൂർ, പാലത്തറ എന്നിവിടങ്ങളിൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററും കിളികൊല്ലൂരിലും ഇരവിപുരത്തും പ്രൈമറി ഹെൽത്ത് സെന്ററുകളും ശക്തികുളങ്ങരയിൽ ഫാമിലി ഹെൽത്ത് സെന്ററുമുണ്ട്‌. ദേശീയ ഗുണനിലവാര പരിശോധനാ മാനദണ്ഡങ്ങളിൽ തൃക്കടവൂർ സിഎച്ച്സിയും മുണ്ടയ്ക്കൽ, ഉളിയക്കോവിൽ അർബൻ പിഎച്ച്സികളും മികച്ച റാങ്കിങ്ങും അക്രഡിറ്റേഷനും നേടിയിരുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home