കൊക്കയാർ– പെരുവന്താനം പഞ്ചായത്തുകളിൽ
കേരള കോൺഗ്രസിനെ അവഗണിച്ചു; പ്രതിഷേധം ശക്തം

ഏലപ്പാറ
പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സീറ്റ് നൽകാത്തതിൽ പ്രതിഷേധം. രണ്ടു പഞ്ചായത്തിലും മുന്നണി സംവിധാനം പാടെ തകർന്നതായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്. മറുവശത്ത് എൽഡിഎഫിൽ ജോസ് കെ മാണി വിഭാഗത്തിന് മികച്ച പരിഗണന ലഭിക്കുന്നതും ഒരു വിഭാഗത്തെ യുഡിഎഫ് വിടാനുള്ള നീക്കത്തിന് പ്രേരിപ്പിക്കുന്നുണ്ട്. പഞ്ചായത്തിലെ കർഷക ജനസമൂഹത്തിന് ഇടയിൽ സ്വാധീനമുള്ള വാർഡുകളിൽ പാർടിക്ക് ഒറ്റ സീറ്റ് പോലും നൽകാൻ യുഡിഎഫിന് നേതൃത്വം കോൺഗ്രസ് തയ്യാറായില്ല. ഇത് പാർടി പ്രവർത്തകർക്കിടയിൽ കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്. യുഡിഎഫ് എന്ന നിലയിൽ ഒരു യോഗം പോലും ചേരുകയോ സ്ഥാനാർഥികളെ സംബന്ധിച്ച നടത്തുകയും ചെയ്തിട്ടില്ല. യുഡിഎഫിന് നല്ലൊരു നേതൃത്വം ഇല്ല എന്നുള്ളത് ജനങ്ങൾക്കിടയിൽ ചർച്ചയായി. കോൺഗ്രസ് നേതാക്കൾ പരസ്പരം ഫോണിലൂടെയുള്ള സീറ്റ് ചർച്ചയാണ് നടത്തിയത്.
നിലവിൽ മത്സരിച്ചു കൊണ്ടിരുന്ന സീറ്റുകളിൽ കേരള കോൺഗ്രസ് നിർത്താൻ തീരുമാനിച്ച സ്ഥാനാർഥികൾക്ക് സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുഡിഎഫുമായി സഹകരിക്കാൻ ഇവർ വിമുഖത കാട്ടുന്നു. കോൺഗ്രസ് സ്വയം സ്ഥാനാർഥികളെ തീരുമാനിച്ച് നവമാധ്യമങ്ങളിലൂടെ സ്ഥാനാർഥിയുടെ പേരും ചിഹ്നവും പ്രചരിപ്പിച്ചത് യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കുമെന്ന് കേരള കർഷക കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സെക്രട്ടറി സാജു പൂവത്ത് പറഞ്ഞു.








0 comments