ഡോക്ടർ പറഞ്ഞു, രോഗി അനുസരിച്ചു:ഓപ്പറേഷൻ തിയേറ്റർ സംഗീതവേദിയായി

തിരുവനന്തപുരം: രോഗികളെ എപ്പോഴും ഭയപ്പാടിലാക്കുന്ന ഓപ്പറേഷൻ തിയേറ്റർ പാട്ടുപാടാനുള്ള വേദിയാക്കി മാറ്റിയിരിക്കുകയാണ് ഒരു ഡോക്ടറും രോഗിയും .കോട്ടയം ഭാരത് ഹോസ്പിറ്റലിലാണ് സർജറിക്കിടെ രോഗിയും ഡോക്ടറും ചേർന്ന് പാട്ടുപാടിയതും അത് വൈറലായതും.വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം ഏവരും ഏറ്റെടുക്കുകയായിരുന്നു. ഡോക്ടറെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
സംഭവം ഇങ്ങനെ
കയ്യിലെ എല്ലിൻറെ പൊട്ടലിന് ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് കോട്ടയത്തെ പ്രശസ്ത ഓർത്തോ സർജൻ ഡോ: ഗണേശ് കുമാർ സർജറിക്ക് ഇടയിൽ രോഗിയായ ഗായികയോട് ' ഒരു പാട്ട് പാടുമോ' എന്ന് ചോദിക്കുന്നത്. ഡോക്ടറും കൂടെ പാടാമെങ്കിൽ ഒരു കൈ നോക്കാമെന്ന് ഉടനടി മറുപടിയും കിട്ടി. പിന്നീടാണ് ആ വൈറൽ നിമിഷങ്ങൾ പിറന്നത്. സാധാരണയായി ആളുകൾ ടെൻഷനടിച്ചിരിക്കുന്ന സ്ഥലത്ത് ഇതാ രോഗിയും ഡോക്ടറും പാട്ടുപാടി റിലാക്സ്ഡായി ഇരിക്കുന്നു. ഓപ്പറേഷൻ തിയറ്ററിൽ കൂടെ ഉണ്ടായിരുന്ന നഴ്സാണ് വീഡിയോ പകർത്തിയത്.









0 comments