ഇനി ന്യായമൊന്നും പറയാനില്ല; അയാൾക്കായി കോൺഗ്രസ് വാർ റൂം തുറന്നു: വികെ സനോജ്

തിരുവനന്തപുരം: പ്രതിച്ഛായ നന്നാക്കാൻ സിനിമാ നടിമാരെ കൊണ്ടുവരികയും റീൽസ് ഉണ്ടാക്കുകയും ചെയ്യുമ്പോഴൊന്നും പുറത്തുവന്നത് തന്റെ ശബ്ദമല്ലെന്ന് പറയാനുളള ധൈര്യം രാഹുൽ കാണിച്ചില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
നിരവധി പെണ്‍കുട്ടികളുടെ നിലവിളി പുറത്തുവന്ന ഘട്ടത്തിലൊന്നും എന്റെ ശബ്ദമല്ല അതെന്ന് പറഞ്ഞ് മാനനഷ്ടത്തിന് കേസ് കൊടുക്കാനുള്ള ധൈര്യം രാഹുലിന് ഉണ്ടായിട്ടില്ല. അയാൾക്കായി കോൺഗ്രസ് വാർ റൂം തുറന്നു. കോൺഗ്രസ് നേതാക്കൾ രാഹുലിന് വലിയ പിന്തുണ കൊടുത്തുകൊണ്ടിരിക്കുകയാണ്.
ഇന്നലെ ഒരു പെണ്‍കുട്ടിയുടെ നിലവിളി കേട്ട ദിവസം കെ സുധാകരന്‍ രാഹുലിനെ ന്യായീകരിക്കാനായി മാധ്യമങ്ങളെ കണ്ടത്. അവന്‍ നല്ല പയ്യനാണ് എന്നാണ് സുധാകരന്‍ പറഞ്ഞത്. റീലുണ്ടാക്കി പിന്തുണച്ചുളള കമന്റുകള്‍ ഇടുന്നു. നിരവധി പെണ്‍കുട്ടികളുടെ നിലവിളികൾ കേരളീയ സമൂഹത്തിന് നാണക്കേടുണ്ടാക്കിയ ദിവസങ്ങളാണ് കടന്നുപോയത്- വി കെ സനോജ് പറഞ്ഞു.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ പെൺകുട്ടിയുടെ കൂടുതൽ ശബ്ദരേഖ പുറത്ത് വിട്ട് മാധ്യമങ്ങൾ. ഗർഭഛിദ്രത്തിന് ഇരയായ യുവതി തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ദുരനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിൻ്റെ ഓഡിയോയാണ് പുറത്തുവന്നത്. ഗർഭഛിദ്രത്തിന് മരുന്ന് ഉപയോഗിച്ചതിന് ഡോക്ടർ വഴക്ക് പറഞ്ഞതായി ശബ്ദ സന്ദേശത്തിൽ യുവതി വെളിപ്പെടുത്തി.








0 comments