'Madness Meets Madness' പിടിച്ചിരുത്തുന്ന ഡി സി


സൗമ്യ സി എം
Published on Aug 10, 2026, 11:45 AM | 2 min read
ആരാണ് ലോകേഷ് കനകരാജ്..? സൂപ്പർ ഹിറ്റ് സംവിധായകൻ. എന്നാൽ ഇനിയങ്ങനെയല്ല... സൂപ്പർ നായക വേഷവും തനിക്ക് ഗംഭീരമായി ഇണങ്ങുമെന്ന് ലോകേഷ് തെളിയിച്ചു. തീയേറ്ററുകൾ നിറഞ്ഞ് ഓടികൊണ്ടിരിക്കുന്ന തമിഴ് ചിത്രം ഡിസി യിലാണ് തിരശീലയിലെ ലോകേഷിന്റെ അഴിഞ്ഞാട്ടം. വിഖ്യാത ബംഗാളി സാഹിത്യകാരനായ ശരത്ചന്ദ്ര ചതോപാധ്യായുടെ 1917-ൽ പ്രസിദ്ധീകരിച്ച് ദേവദാസ് എന്ന നോവലിൽ നിന്ന് ഒരുപിടി ചിത്രങ്ങൾ സിനിമാ ലോകത്ത് എത്തിയിട്ടുണ്ട്. അത്തരത്തിൽ ദേവദാസ് എന്ന നോവലിൽ നിന്നും പ്രചോദനം ഉൾകൊണ്ട് അരുൺ മാതേശ്വരൻ ഒരുക്കിയ ചിത്രമാണ് ഡിസി.

കുറ്റകൃത്യവും പ്രണയവും കോർത്തിണക്കുന്ന ചിത്രം മികച്ച ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. നോവലിലേത് പോലെ തന്നെ കഥാപാത്രങ്ങളുടെ പേരും സിനിമയിൽ സമാനമാണ്. ദേവദാസ് എന്ന കഥാപാത്രത്തെ ലോകേഷ് തന്റെ കൈപിടിയിൽ ഭദ്രമാക്കിയപ്പോൾ പ്രേക്ഷക പ്രിയങ്കരി വാമിക ഗബ്ബി തന്റെ ചന്ദ്രയെ അനശ്വരമാക്കി. തലയിൽ റോസാപൂവും ചൂടി കണ്ണെഴുതി വട്ടപ്പൊട്ട് ചൂടി അവളെത്തുമ്പോൾ ചന്ദ്രയുടെ ജീവിതം അവളുടെ കണ്ണുകളിൽ പ്രതിധ്വനിക്കുന്നു. സജന കൃഷ്ണമൂർത്തിയിൽ പാറുവും (പാർവതി) അലിഞ്ഞു ചേർന്നു.
ചിത്രത്തിൽ ചന്ദ്രയുടെ ആ റോസാപൂവും ഒരു കഥാപാത്രമാണ്.. വികാരമില്ലാത്ത, വാടാത്ത പ്ലാസ്റ്റിക് റോസാപ്പൂ.

ചിത്രത്തിന്റെ ടൈറ്റിൽ മുതൽ ആളെ കൊല്ലുന്ന തോക്കിനോട് ചേർന്നിരിക്കുന്ന റോസാപ്പൂ പ്രേക്ഷകർക്ക് ഇട്ട് നൽകുന്നുമുണ്ട്.
ആദ്യപകുതിയെ നയിക്കുന്നത് ഗ്യാങ്സ്റ്ററായ ദേവദാസും കൂട്ടാളികളുമാണ്. പാർവതിയും ചന്ദ്രയും പതിയെ ദേവദാസിലേയ്ക്ക് എത്തിച്ചേരുകയാണ്. ക്ലീഷേയാണ് കഥയുടെ പ്രമേയമെങ്കിലും മേക്കിങ് കൊണ്ടും സംഗീതം കൊണ്ടും ഡി സി വേറിട്ടു നിൽക്കുന്നു. പ്രേക്ഷകരെ പിടിച്ചിരുത്താനും ആവേശം നിറയ്ക്കാനുമുള്ള സംഗീതത്തിലെ അനിരുദ്ധ് മാജിക് ഡി സിയിലും കാണാം. അത് ചിത്രത്തിന്റെ ട്രെയിലറിലും പ്രേക്ഷകർക്ക് സമ്മാനിച്ചിരുന്നു.
ദേവദാസിന്റെ ജീവിതത്തിലേയ്ക്ക് ആദ്യ പകുതിയുടെ അവസാനമാണ് ചന്ദ്ര എത്തുന്നത്. പിന്നീടങ്ങോട്ട് ഇവർ ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന ഭ്രാന്തമായ സഞ്ചാരങ്ങളാണ്. അതാണ് Madness Meets Madness എന്ന ടൈറ്റിൽ കാർഡിന് ആധാരം. ആ ഭ്രാന്ത സഞ്ചാരം പ്രേക്ഷകരെയും കൂടെ കൊണ്ടുപോകുന്നു. പെണ്ണ് കൂടെയുണ്ടായാൽ അപകടമെന്ന പതിവ് ധാരണകളെയും രണ്ടാം പകുതി തകർത്തെറിയുന്നു. അവളാണ് രക്ഷക എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കുകയും ചെയ്യുന്നു. അതാണ് ലോകേഷിന്റെ ഡി സി.
സംവിധായകൻ ലോകേഷ് കനകരാജിന്റെ നായകനായുള്ള അരങ്ങേറ്റം ചിത്രം സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമിച്ചിരിക്കുന്നത്. ‘റോക്കി’, ‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
DC is a Clishe, But Not Clishe









0 comments