ad
Deshabhimani

ഓണമെത്താൻ ഒരാഴ്ച, 'BKU' എത്താൻ 4 ദിവസം

നിവിൻ പോളി - മമിത ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി

bethlehem kudumba unit
വെബ് ഡെസ്ക്

Published on Aug 18, 2026, 01:48 PM | 2 min read

കൊച്ചി: നിവിൻ പോളി - മമിത ബൈജു - ഗിരീഷ് എ ഡി കൂട്ടുകെട്ട് ഒന്നിക്കുന്ന 'ബെത്‍ലഹേം കുടുംബ യൂണിറ്റ്' അഡ്വാൻസ് ബുക്കിംഗ് തുടങ്ങി. ഓൺലൈൻ ടിക്കറ്റ് ബുക്കി സൈറ്റുകളിൽ മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫൺ നിമിഷങ്ങളുമായാണ് ചിത്രമെത്തുന്നത് എന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. ആ​ഗസ്ത് 21നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.


നമ്മുടെയൊക്കെ അയൽപക്കങ്ങളിൽ കാണാവുന്ന കഥാപാത്രങ്ങളുമായി ഗ്രാമീണ പശ്ചാത്തലത്തിൽ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ. നിവിൻ പോളിയും മമിതയും എത്തുമ്പോൾ ഈ ഓണത്തിന് കുടുംബങ്ങൾ ഒന്നായി ബത്‌ലഹേമിലേക്ക് ടിക്കറ്റെടുക്കുമെന്ന് തന്നെ ഉറപ്പിക്കാം. മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലർ ചിത്രമൊരു കംപ്ലീറ്റ് ഓണം പാക്കേജ് ആയിരിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.


'തണ്ണീർ മത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സൂപ്പർ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഗിരീഷ് എ ഡിയാണ് ബികെയുവിന്റെ സംവിധായകൻ. മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഭാവന സ്റ്റുഡിയോസും നിവിൻ പോളിയും ആദ്യമായി ഒരുമിക്കുമ്പോൾ പ്രേക്ഷകരും മികച്ചൊരു സിനിമ തന്നെയാണ് കാത്തിരിക്കുന്നത്.


ഭാവന സ്റ്റുഡിയോസ് ഒരുക്കുന്ന ആറാമത്തെ ചിത്രമാണിത്. 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് 'ബത്‍ലഹേം കുടുംബ യൂണിറ്റ്'. ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഗിരീഷ് എ ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.


സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.


ഛായാഗ്രഹണം: അജ്‌മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി പി, സ്റ്റിൽസ്: റിൻസൺ എം ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home