ad
Deshabhimani

കാഞ്ഞങ്ങാട്ട് പുഴയില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

kanhangad man found dead
വെബ് ഡെസ്ക്

Published on Aug 18, 2026, 02:04 PM | 1 min read

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് പുഴയില്‍ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. കൊവ്വല്‍ പള്ളി സ്വദേശി സലിംഖാന്റെ(59) മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് 1.30 മണിയോടെയാണ് സലിംഖാനെ കാണാതായത്. സന്ധ്യക്ക് അരയി പുഴയില്‍ കാഞ്ഞങ്ങാട് സൗത്തിലെ മേല്‍പ്പാലത്തിനടിയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് പരിസരവാസികള്‍ കണ്ടിരുന്നു. തുടര്‍ന്ന് റഹ്‌മാന്‍ പാണത്തൂര്‍, രഞ്ജിത്ത് പുതുക്കൈ, സജിത്ത് പുതുക്കൈ എന്നിവരടക്കമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ രാത്രി 10 മണിയോടെ പടന്നക്കാട് ഡാമിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. സലീമിനെ കാണാതായത് സംബന്ധിച്ച് മകന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു. സലീം വര്‍ഷങ്ങളായി അതിഞ്ഞാല് കോയാപ്പള്ളിയുടെ പരിസരത്ത് കാര്‍ പെയിന്റ് ജോലി ചെയ്തു വരികയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home