കാസർകോട് പെൺകുട്ടിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കൾ

പെണ്‍കുട്ടിക്ക് നേരെ തെരുവുനായകള്‍ പാഞ്ഞടുക്കുന്നു (സിസിടിവി ദൃശ്യം)
ചെറുവത്തൂർ: കാസർകോട് പെൺകുട്ടിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കൾ. കുട്ടി തലനാരിഴയ്ക്കാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കാസർകോട് ചെറുവത്തൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെയായിരുന്നു സംഭവം. മദ്രസ കഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിക്ക് നേരെ അഞ്ചോളം തെരുവുനായ്ക്കൾ പാഞ്ഞടുക്കുകയായിരുന്നു. പെൺകുട്ടിക്ക് പിന്നാലെ നായ്ക്കൾ ഓടുന്നത് ശ്രദ്ധയിൽപ്പെട്ട പുറകിൽ നിന്നുള്ള ബൈക്ക് യാത്രികൻ നിർത്താതെ ഹോണടിച്ചതോടെ ചില നായകൾ പേടിച്ച് ഓടിമാറി.
എതിരെ നടന്നു വന്ന ആൾ കല്ലെറിഞ്ഞ് മറ്റ് നായകളെയും ഓടിക്കുകയായിരുന്നു. ഇരുവരുടെയും സമയോചിതമായ ഇടപെടലിലാണ് പെൺകുട്ടി രക്ഷപ്പെട്ടത്. പെൺകുട്ടിക്ക് മറ്റ് പരിക്കുകൾ ഇല്ല. അടുത്തകാലത്തായി പ്രദേശത്ത് തെരുവുനായ ശല്യം വർധിച്ചുവരികയാണെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടികളും മുതിർന്നവരുമായി നിരവധി പേർ പോകുന്ന പ്രദേശമായതിനാൽ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ഉയരുന്ന ആവശ്യം.










0 comments