ad
Deshabhimani

22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും ഒന്നിക്കുന്നു; 'ആശകൾ ആയിരം' വരുന്നു

Ashakal Ayiram
വെബ് ഡെസ്ക്

Published on Jul 07, 2025, 06:27 PM | 1 min read

തിരുവനന്തപുരം: ജയറാമും മകൻ കാളിദാസും 22 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ ഒരുമിച്ചഭിനയിക്കുന്നു. ജി പ്രജിത് സംവിധാനം ചെയ്യുന്ന 'ആശകൾ ആയിരം' എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.


ജൂഡ് ആന്റണി ജോസഫും അരവിന്ദ് രാജേന്ദ്രനുമാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്‌. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമാണം.



കോ പ്രൊഡ്യൂസേഴ്സ്: ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി, ഡിഒപി: ഷാജി കുമാര്‍, പ്രോജക്റ്റ് ഡിസൈനര്‍: ബാദുഷാ എന്‍ എം, എഡിറ്റര്‍: ഷഫീഖ് പി വി, മ്യൂസിക്: സനല്‍ ദേവ്, ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബേബി പണിക്കര്‍, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്, പിആര്‍ഒ: പ്രതീഷ് ശേഖര്‍.


കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്‍റേം എന്നീ ചിത്രങ്ങളിലെ ജയറാം- കാളിദാസ് കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home