തീർപ്പുകൾ വിർക്കപ്പെടും ടീസർ പുറത്തിറക്കി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2019, 01:27 AM | 0 min read

ചെന്നൈ: ബാഹുബലിയിലെ കട്ടപ്പ ഉൾപ്പടെ ക്യാരക്റ്റർ റോളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സത്യരാജ്‌ ഒരിടവേളക്ക്‌ ശേഷം നായകനായി അഭിനയിക്കുന്ന "തീർപ്പുകൾ വിർക്കപ്പെടും" (Judgment for sale) എന്ന തമിഴ്‌ ഫാമിലി ആക്ഷൻ ത്രില്ലറിന്റെ ടീസർ നടൻ സൂര്യ പുറത്തിറക്കി.
 
നളൻകുമാർ എന്ന ഗവ: ഗൈനക്കോളജിസ്റ്റായി സത്യരാജ്‌ എത്തുംബോൾ കൂടെ സ്മൃതി വെങ്കട്‌ , ഗോലിസോഡ മധൂസൂദനൻ, ഹരീഷ്‌ ഉത്തമൻ, ചാർലി , യുവൻ , യാസ്‌ ,കാലൈ , ലൊല്ലുസഭ മനോഹർ , സഞ്ജീവി, രേണുക , ശ്രീരഞ്ജിനി, ജോർജ്ജ്‌ , ജീവ രവി തുടങി ഒട്ടേറേ താരങ്ങൾ ഒപ്പമുണ്ട് .
 
ഹണീബി ക്രിയേഷൻസിന്റെ ബാനറിൽ സജീവ്‌ മീരാസാഹിബ്‌ റാവുത്തർ നിർമ്മിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്‌ ധീരനാണ്‌. പൂർണ്ണമായും 8k യിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിന്റെ ക്യാമറമാൻ തെലുങ്കിൽ ഗരുഡവേഗ ഉൾപ്പടെ നിരവധി ഹിറ്റ്‌ ചിത്രങ്ങൾക്ക്‌ ഛായഗ്രഹണം നിർവ്വഹിച്ച ആഞ്ജിയാണ്‌ .
 
സൗത്ത്‌ ഇന്ത്യയിൽ ആദ്യമായി റെഡ്‌ മോൻസ്ട്രോ ക്യാമറയിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലീപ്‌ സുബ്ബരായനാണ്‌ . സംഗീതം പ്രസാദ്‌ , എഡിറ്റർ നൗഫൽ . സത്യരാജിന്റെ സാൾട്ട്‌ ആന്റ്‌ പെപ്പർ ലുക്ക്‌ ഇതിനോടകം തന്നെ തമിഴകത്ത്‌ ചർച്ചയായി കഴിഞ്ഞു. 2020 തുടക്കത്തിൽ ചിത്രം തീയേറ്ററിലെത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home