ഇസ്രയേലിന്റെ ദേശീയപക്ഷി ഹൂപ്പോ മഞ്ഞപ്രയിൽ

അങ്കമാലി
ഇസ്രയേലിന്റെ ദേശീയ പക്ഷിയായ യൂറേഷ്യൻ ഹൂപ്പോയെ മഞ്ഞപ്രയിൽ കണ്ടെത്തി. ഉപ്പൂപ്പൻ കിളി, പുതിയാപ്ല എന്നിങ്ങനെയും പേരുണ്ട്. തലയിൽ മുന്നിൽനിന്ന് പിന്നിലോട്ട് വിശറിപോലുള്ള കിരീടത്തൂവലുകളാണ് പക്ഷിയുടെ പ്രത്യേകത. കിരീടത്തൂവലുകൾക്ക് തവിട്ട് കലർന്ന ഓറഞ്ച് നിറവും അഗ്രഭാഗത്ത് കറുത്തനിറവുമാണ്.
തുറസായ പ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന പക്ഷിയാണ് യൂറേഷ്യൻ ഹൂപ്പോ. മഞ്ഞപ്ര കൈതകം പാടശേഖരത്തിനുസമീപമാണ് ഇവയെ കണ്ടത്. ജിഎസ്ടി വിഭാഗം ജീവനക്കാരനും പക്ഷിനിരീക്ഷകനുമായ മഞ്ഞപ്ര സ്വദേശി യു ആർ ബിനോജാണ് ചിത്രമെടുത്തത്.









0 comments