print edition മുനമ്പം ; സങ്കുചിത രാഷ്‌ട്രീയത്തെ മറികടന്ന വിജയം : മന്ത്രി പി രാജീവ്

കൊച്ചി
സങ്കുചിതരാഷ്ട്രീയം ഇല്ലാതെ മുനമ്പത്തെ ഭൂപ്രശ്‌നം പരിഹരിക്കണമെന്ന് ആഗ്രഹിച്ചവർ ഇപ്പോൾ സന്തോഷത്തിലാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽനിന്ന് അനുകൂല ഉത്തരവുണ്ടായത്.
തുടർന്ന് പ്രദേശവാസികളുടെ കരം സ്വീകരിച്ചു. ഇല്ലാത്ത അധികാരം സർക്കാർ ഉപയോഗിച്ചാൽ ഒരുദിവസത്തെ കൈയടി കിട്ടും. എന്നാൽ, ഇല്ലാത്ത അധികാരം എങ്ങനെ ഉപയോഗിച്ചെന്ന് കോടതി ചോദിച്ചാൽ മറുപടി പറയാനാകില്ല. അതുകൊണ്ടാണ് ജുഡീഷ്യൽ കമീഷനെ സർക്കാർ നിയോഗിച്ചതും തുടർനടപടികൾ സ്വീകരിച്ചതും.
ബിജെപിയുടെ നിയമംകൊണ്ട് പരിഹാരമില്ലെന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി വന്നതോടെ ഭൂസംരക്ഷണസമിതി സമരം അവസാനിപ്പിച്ചിരിക്കുകയാണ്. കോടതി നടപടികൾ സർക്കാർ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും പി രാജീവ്









0 comments