വികസനത്തിന്റെ ചിറക്

kiifb projects in ernakulam district
വെബ് ഡെസ്ക്

Published on Dec 02, 2025, 03:00 AM | 3 min read

കൊച്ചി

ക്യാൻസർ റിസർച്ച്‌ സെന്റർമുതൽ ചെല്ലാനത്തെ ടെട്രാപോഡ്‌ കടൽഭിത്തിവരെ എണ്ണമറ്റ വികസന പദ്ധതികളാണ്‌ കിഫ്‌ബി ധനസഹായത്തോടെ സംസ്ഥാന സർക്കാർ ജില്ലയിൽ പൂർത്തിയാക്കിയത്‌. നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പദ്ധതി രൂ‍പീകരിക്കുന്പോഴോ പണം ചെലവഴിച്ചപ്പോഴോ സർക്കാർ രാഷ്‌ട്രീയ വിവേചനം കാണിച്ചതായി പ്രതിപക്ഷ എംഎൽഎമാർപോലും പരാതി പറഞ്ഞില്ല. മറിച്ച്‌, ഒരിക്കലും യാഥാർഥ്യമാകില്ലെന്ന്‌ എഴുതിത്തള്ളിയ പദ്ധതികൾപോലും കിഫ്‌ബിയിലൂടെ പൂർത്തിയാക്കാനായെന്ന്‌ അവർ സാക്ഷ്യപ്പെടുത്തി. കഴിഞ്ഞമാസം രജതജൂബിലി ആഘോഷിച്ച കിഫ്‌ബിയെ കണ്ണഞ്ചിപ്പിക്കുന്ന വികസനം യാഥാർഥ്യമാക്കിയതിന്റെ പേരിൽ പിശുക്കില്ലാതെ പ്രശംസിച്ചു.


​14 നിയോജകമണ്ഡലങ്ങളിലും ചരിത്രത്തിലില്ലാത്തവിധം വികസന പദ്ധതികളാണ്‌ കിഫ്‌ബി ഫണ്ടിലൂടെ പൂർത്തിയാക്കിയത്‌. ചെല്ലാനംതീരത്തെ കടലാക്രമണത്തെ പഴങ്കഥയാക്കി മാറ്റി ടെട്രാപോഡ്‌ കടൽഭിത്തി. 363 കോടി രൂപ ചെലവിലാണ്‌ 7.3 കിലോമീറ്റർ കടൽഭിത്തി നിർമിച്ചത്‌. ശേഷിക്കുന്ന 3.6 കിലോമീറ്ററിൽ ടെട്രാപോഡ്‌ സ്ഥാപിക്കാൻ 306 കോടി രൂപയുടെ പദ്ധതിയും ജൂലൈയിൽ പാസാക്കി. ​


cochin cancer centre
കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ


കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ 384 കോടി ചെലവിലാണ്‌ എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ക്യാമ്പസിൽ പൂർത്തിയായത്‌. എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഏഴുനിലകളിലായി 76 കോടി രൂപ ചെലവിലാണ് നിർമിച്ചത്.


kiifb
തൃപ്പൂണിത്തുറ ഗവ. ഗേൾസ് എച്ച്എസ്എസിന്റെ പുതിയ കെട്ടിടം


​കിഫ്ബി 108 കോടി ചെലവിട്ട്‌ ജില്ലയിൽമാത്രം 40 ഹയർ സെക്കൻഡറി സ്‌കൂളുകൾക്കാണ്‌ മികച്ച കെട്ടിടം, ക്ലാസ്‌മുറി, ലൈബ്രറി, ലാബ്‌, ശുചിമുറികൾ എന്നിവ സജ്ജമാക്കിയത്‌. അഞ്ചുകോടി ചെലവിൽ 19 സ്‌കൂളുകൾക്കും മൂന്നുകോടി ചെലവിൽ നാല്‌ സ്കൂളുകൾക്കും ഒരുകോടി രൂപ ചെലവിൽ 21 സ്കൂളുകൾക്കും പുതുമുഖം നൽകി.


കിഫ്ബി ജില്ലയിൽ 
യാഥാർഥ്യമാക്കിയ 
മറ്റുപ്രധാന 
പദ്ധതികളിൽ ചിലത്‌

പറവൂർ മണ്ഡലത്തിൽ 21. 65 കോടി ചെലവിൽ 
 ജലവിതരണപദ്ധതി

 കോതമംഗലം താലൂക്കാശുപത്രി വികസനം–11. 21 കോടി

 കുന്നത്തുനാട്‌ മണ്ഡലത്തിൽ പെട്രോ കെമിക്കൽ 
പാർക്ക്‌– 977. 46 കോടി

 പിറവം മണ്ഡലത്തിലെ മാമല–പിറവം റോഡിന്‌ 11. 81 കോടി

 തൃപ്പൂണിത്തുറ മണ്ഡലത്തിൽ സംസ്‌കൃത
 കോളേജിന്റെ യും ഗവ. കോളേജിന്റെയും പുതിയ 
മന്ദിരത്തിന്‌ യഥാക്രമം 5.77 കോടിയും 14.42 കോടിയും

 വൈപ്പിനിൽ കുടിവെള്ളപദ്ധതികൾക്കുമാത്രം 12 കോടി

 പെരുന്പാവൂരിൽ വിവിധ റോഡുകൾക്ക്‌ 170 കോടി

 മൂവാറ്റുപുഴ നഗരനവീകരണത്തിനുമാത്രം 34.18 കോടി

 തൃക്കാക്കര മണ്ഡലത്തിൽ 2 സ്‌കൂളുകൾക്കായി 8 കോടി

 അങ്കമാലിയിൽ ബൈപാസ്‌ പദ്ധതിക്ക്‌ 275 കോടി


kiifb
വെെറ്റില ഫ്ളെെ ഓവർ


കിഫ്‌ബി 
രജത ജൂബിലി ആഘോഷവേളയിൽ എംഎൽഎമാരുടെ പ്രതികരണം


ഇടപ്പള്ളി ഗവ. എച്ച്‌എസ്‌എസിന്‌ അഞ്ച്‌ കോടി ര‍ൂപ ചെലവിലും വെണ്ണല ഗവ. എച്ച്‌എസ്‌എസിന്‌ മൂന്ന്‌ കോടി രൂപ ചെലവിലും പുതിയ മന്ദിരങ്ങൾ നിർമിക്കാൻ കിഫ്‌ബി സഹായം കിട്ടി. സംസ്ഥാനത്തെ മുഴുവൻപേർക്കും ഗുണകരമാകുംവിധം 86. 34 കോടി രൂപ ചെലവിട്ട്‌ വൈറ്റില ജങ്ഷനിലെ ഫ്ലൈ ഓവർ പൂർത്തിയാക്കാനായി. മറ്റൊന്ന്‌, 372.73 കോടി രൂപ ചെലവിട്ട കെഎസ്‌ഇബിയുടെ ട്രാൻസ്‌ഗ്രിഡ്‌ പദ്ധതിയാണ്‌. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട്‌ തുതിയൂർമുതൽ പാലാരിവട്ടംവരെ പൂർത്തിയായ പദ്ധതി ജില്ലയ്‌ക്കാകെ പ്രയോജനപ്പെടും.

ഉമ തോമസ്‌ എംഎൽഎ


പിറവത്ത്‌ മണിമലക്കുന്ന്‌ ടി എം ജേക്കബ്‌ മെമ്മോറിയൽ ഗവ. കോളേജിൽ ആറ്‌ കോടി രൂപ ചെലവിലാണ്‌ പുതിയ കെട്ടിടം നിർമിച്ചത്‌. വളരെ ഫലപ്രദവും മികച്ച സ‍ൗകര്യം ലഭിക്കുന്നതുമായ പദ്ധതിയായിരുന്നു അത്‌. അഞ്ചുകോടി രൂപയ്‌ക്ക്‌ പൂർത്തിയായ പിറവം ഗവ. എച്ച്‌എസ്‌എസ്‌ മന്ദിരമാണ്‌ മറ്റൊന്ന്‌. ഇതിന്റെ രണ്ടാമത്തെ ബ്ലോക്ക്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ 1.69 കോടി രൂപയ്‌ക്ക്‌ ഐസൊലേഷൻ വാർഡിന്റെ നിർമാണവും പൂർത്തിയാക്കി.

അനൂപ്‌ ജേക്കബ്‌ എംഎൽഎ


സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങൾക്ക്‌ ആവശ്യമായ ബജറ്റ്‌ വിഹിതം ലഭിക്കാൻ പ്രയാസപ്പെടുന്ന സമയത്ത്‌ കിഫ്‌ബി നൽകിയ സഹായം പല പദ്ധതികളും തുടങ്ങാൻ വളരെയേറെ സഹായമായി. തൃപ്പൂണിത്തുറയിൽ നാലഞ്ച്‌ സ്‌കൂളുകൾക്ക്‌ സഹായം നൽകിയതിനുപുറമെ മൂന്ന്‌ വലിയ അടിസ്ഥാനസ‍ൗകര്യ വികസന പദ്ധതികൾക്കും പണം ലഭിച്ചു. 82 കോടി രൂപയ്‌ക്ക്‌ കുണ്ടന്നൂർ ഫ്ലൈ ഓവർ പൂർത്തിയാക്കി. കുണ്ടന്നൂർ ജങ്ഷൻ വികസനത്തിന്‌ 11 കോടി രൂപയും കുന്പളം–തേവര പാലത്തിന്‌ 100 കോടി രൂപയും അനുവദിച്ചു. എസ്‌എൻ ജങ്ഷൻ– പൂത്തോട്ട റോഡ്‌ വികസനത്തിന്‌ 350 കോടി രൂപയാണ്‌ പാസാക്കിയിട്ടുള്ളത്‌. നടക്കാവ്‌ ജെബിഎസ്‌, വലിയകുളം ഗവ. സ്‌കൂൾ, അഞ്ച്‌ കോടിക്ക്‌ തൃപ്പൂണിത്തുറ ഗവ. ഗേൾസ്‌ സ്‌കൂൾ മന്ദിരം, 5. 77 കോടിക്ക്‌ സംസ്‌കൃത കോളേജ്‌ കെട്ടിടം, ഗവ. കോളേജിൽ 14. 42 കോടി രൂപയ്‌ക്ക്‌ കെട്ടിടം എന്നിവയും പൂർത്തിയായി.

കെ ബാബു എംഎൽഎ


kiifb
എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്‌





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home