മെഗാ സർജറി മെഡിക്കൽ ക്യാമ്പ്

പാലാ
മാർ സ്ലീവാ മെഡിസിറ്റിയുടെ ആറാം വാർഷികത്തോടനുബന്ധിച്ച് മാർ സ്ലീവാ കെയർ പ്ലസ് പദ്ധതിയുടെ ഭാഗമായി 24 വരെ മെഗാ സർജറി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. അത്യാധുനിക ചികിത്സാ സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കാനും ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പുവരുത്താനും പദ്ധതി ലക്ഷ്യമിടുന്നു. രജിസ്‌ട്രേഷൻ പൂർണമായും സൗജന്യം. ഡോക്ടർ കൺസൾട്ടേഷന് അന്പത് ശതമാനവും ഒപി, റേഡിയോളജി സേവനങ്ങൾക്ക് 20 ശതമാനവും, ഒപി, ലാബ് സേവനങ്ങൾക്ക് പതിനഞ്ച് ശതമാനവും ഇളവ് ലഭിക്കും. ഡിസ്‌ചാർജ് ബില്ലിൽ മൂപ്പത് ശതമാനത്തിന്റെ കിഴിവും ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ സർജറി വിഭാഗങ്ങളിലെയും വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. രജിസ്ട്രേഷന്: 9188 925 716, 82816 99260.









0 comments