തദേശ തെരഞ്ഞെടുപ്പ്

വോട്ടിങ്‌ യന്ത്രങ്ങളുടെ കമീഷനിങ്‌ നാളെ ആരംഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2025, 02:31 AM | 1 min read

കോട്ടയം

ജില്ലയില്‍ തദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ്‌ യന്ത്രങ്ങളുടെ കമീഷനിങ്‌ ബുധനാഴ്‌ച ആരംഭിക്കും. 11 ബ്ലോക്കുകളിലും ആറു നഗരസഭകളിലുമായി 17 കേന്ദ്രങ്ങളിലാണ് കമീഷനിങ്‌ നടക്കുക. ​കമീഷനിങ്
ക്രമീകരണം ​ബുധന്‍ – ഉഴവൂര്‍, കാഞ്ഞിരപ്പള്ളി, പള്ളം, ളാലം, പാമ്പാടി ബ്ലോക്കുകള്‍, ഈരാറ്റുപേട്ട നഗരസഭ, കോട്ടയം നഗരസഭ ഒന്നു മുതല്‍ 27 വരെയുള്ള ബൂത്തുകള്‍. വ്യാഴം –- വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, മാടപ്പള്ളി, വാഴൂര്‍, ളാലം, പാമ്പാടി ബ്ലോക്കുകള്‍, ചങ്ങനാശേരി നഗരസഭ, പാലാ നഗരസഭ, കോട്ടയം നഗരസഭയിലെ 28 മുതല്‍ 57 വരെ ബൂത്തുകള്‍. വെള്ളി – -ഏറ്റുമാനൂര്‍, വൈക്കം നഗരസഭകള്‍. ഇലക്ട്രോണിക് വോട്ടിങ്‌ യന്ത്രത്തില്‍ ബാലറ്റ് പേപ്പര്‍ സെറ്റ് ചെയ്ത് സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും എണ്ണവും ക്രമീകരിക്കുന്ന നടപടികളാണ് കമീഷനിങ്‌ വഴി പൂര്‍ത്തിയാക്കുന്നത്. കമീഷനിങ്ങിന്‌ ശേഷം ഇലക്ട്രോണിക് വോട്ടിങ്‌ യന്ത്രം സീല്‍ ചെയ്യും. തുടര്‍ന്ന് യന്ത്രങ്ങള്‍ സ്ട്രോങ്‌ റൂമുകളില്‍ വരച്ചിട്ടുള്ള നിശ്ചിത കോളങ്ങളില്‍ അഡ്രസ് ടാഗ് ചെയ്ത് ക്രമീകരിക്കും. വോട്ടെടുപ്പിന്റെ തലേന്ന് ഇവ പോളിങ്‌ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സ്ഥാനാര്‍ഥിയുടെയോ സ്ഥാനാര്‍ഥി നിശ്ചയിക്കുന്ന ഏജന്റിന്റെയോ സാന്നിധ്യത്തിലാണ് യന്ത്രങ്ങളുടെ കമീഷനിങ്‌ നടക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home