ad
Deshabhimani

നര്‍ത്തകിയാകാന്‍ ഇഷ തല്‍വാര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 27, 2017, 03:34 PM | 0 min read

ഇഷ തല്‍വാര്‍ അടുത്ത സിനിമയില്‍ നര്‍ത്തകിയാകാനുള്ള ഒരുക്കത്തില്‍. മുദ്രയുടെ ബാനറില്‍ ആല്‍ബര്‍ട്ട് സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് ഇഷ ‘ഭരതനാട്യം നര്‍ത്തകിയായി അഭിനയിക്കുന്നത്. കഥക് നര്‍ത്തകി കൂടിയായ ഇഷ ഈ സിനിമയില്‍ അഭിനയിക്കുന്നതിനായി ഡോ. ഗായത്രി സുബ്രഹ്മണ്യത്തിനുകീഴിലാണ് ഭരതനാട്യം പഠിക്കുന്നത്. മുംബൈക്കാരിയായ ഇഷ തിരുവനന്തപുരത്ത് താമസിച്ചാണ്‘പഠനം. പഠനം നന്നായി നടക്കുന്നുണ്ടെങ്കിലും അരമണിക്കൂറിലേറെ നിലത്തിരുന്നുള്ള പരിശീലനം കുഴപ്പത്തിലാക്കി. നൃത്തപഠനം സിലബസ് അരമണ്ഡലംവരെ എത്തിയതേയുള്ളൂ. നര്‍ത്തകിയാണെങ്കിലും സിനിമയില്‍ നര്‍ത്തകിയുടെ വേഷം കിട്ടിയതിന്റെ ആവേശത്തിലാണ്. തട്ടത്തിന്‍ മറയത്തിലൂടെ മലയാളത്തിലെത്തിയ ഇഷ തല്‍വാര്‍ പിന്നീട് ബാംഗ്ളൂര്‍ ഡേയ്സ്, ബാല്യകാലസഖി, ഉത്സാഹകമ്മിറ്റി, ഭാസ്കര്‍ ദി റാസ്കല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home