അലിഫ് ഈയാഴ്ച

ലെന കേന്ദ്ര കഥാ പാത്ര ത്തെ അവ തരിപ്പി ക്കുന്ന "അലിഫ്' വെള്ളി യാഴ്ച തിയറ്ററി ലെത്തും.നവാ ഗത നായ എന്‍ കെ മുഹമ്മദ് കോയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കലാഭവന്‍ മണി, ജോയ് മാത്യു, ഇര്‍ഷാദ്, കോഴിക്കോട് നാരായണന്‍നായര്‍, താരാ കല്യാണ്‍, സീനത്ത്, നിലമ്പൂര്‍ ആയിഷ, ശാന്തകുമാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗാനങ്ങള്‍: റഫീക് അഹമ്മദ്. സംഗീതം: രമേശ് നാരായണ്‍. എ സ്വക്യര്‍ ബി മീഡിയായുടെ ബാനറില്‍ എം എസ് ബിജുവാണ് നിര്‍മിച്ചത്.
മാണിക്യം
എസ് കെ പൊറ്റെക്കാട്ടിന്റെ "പ്രേമശിക്ഷ' എന്ന നോവലിനെ ആസ്പദമാക്കി ആര്‍ ജെ പ്രസാദ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന "മാണിക്യം' വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. അജയഘോഷ്, സാഹില്‍ സുനില്‍, ജനാര്‍ദനന്‍, ഇന്ദ്രന്‍സ്, ശ്രീലയ, സേതുലക്ഷ്മി, തുടങ്ങിയവരാണ് അഭിനേതാക്കള്‍. ഗാനങ്ങള്‍: ദിലീപന്‍. സംഗീതം: ഷെയ്ക് ഇലാഹി. ഗൗരിതീര്‍ത്ഥം ഫിലിംസിന്റെ ബാനറില്‍ അജയ്ഘോഷാണ് നിര്‍മിക്കുന്നത്.
വൈറ്റ് ബോയ്സ്
മേലില രാജശേഖര്‍ സംവിധാനംചെയ്ത "വൈറ്റ് ബോയ്സ്' വെള്ളിയാഴ്ച തിയറ്ററിലെത്തും. വിജയരാഘവന്‍, കൗഷിക്ബാബു, ജോയ് മാത്യു, അഞ്ജലി അനീഷ്, ലിജു കൃഷ്ണ തുടങ്ങിയവരാണ് അഭിനേതാക്കള്‍. രചന: ഏലിയാസ് കത്തവന്‍, നന്ദന്‍. സംഗീതം: രമേശ് നാരായണ്‍, പശ്ചാത്തലസംഗീതം: ബിജിപാല്‍. ഓം ശക്തി ഫിലിംസിന്റെയും ശ്രീവല്ലഭാ ക്രിയേഷന്‍സിന്റെയും ബാനറില്‍ കലഞ്ഞൂര്‍ ശശികുമാറും ശ്രീലകം സുരേഷും ചേര്‍ന്നാണ് നിര്‍മിച്ചത്.








0 comments