ad
Deshabhimani

ഇ ഡിക്കെതിരായ പ്രതിഷേധം: ആറ് സിപിഐ എം പ്രവർത്തകർക്ക് കൂടി ജാമ്യം

CPIM Kerala High Court
വെബ് ഡെസ്ക്

Published on Aug 06, 2026, 11:28 AM | 1 min read

കൊച്ചി: തിരുവനന്തപുരത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോ​ഗസ്ഥർക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്നുണ്ടായ കേസിൽ ആറ് സിപിഐ എം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ ആകെ 24 പേർക്ക് ജാമ്യം ലഭിച്ചു. ഇ ഡിയുടെയും പൊലീസിന്റെയും വാദങ്ങൾ കോടതി തള്ളി.


മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ഐ പി ബിനു, രേവന്ത്, ദിനീദ്, ദിനകർ, ഉണ്ണികൃഷ്ണൻ, ഡി എസ് ഉണ്ണി- എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. വധശ്രമമെന്ന ആരോപണം നിലനിൽക്കില്ലെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. വ്യവസ്ഥകളോടെയാണ്‌ ജാമ്യം.


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിൽ രാഷ്ട്രീയലക്ഷ്യത്തോടെ ഇ ഡി നടത്തിയ റെയ്ഡിനെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്.

26 പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home