മുകൾപ്പരപ്പ് ടീസർ റിലീസ് ചെയ്‌ത് ധ്യാൻ ശ്രീനിവാസൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 02, 2023, 12:56 PM | 0 min read

കൊച്ചി> മലബാറിലെ തെയ്യങ്ങളുടെയും പശ്ചാത്തലത്തിൽ കഥപറയുന്ന 'മുകൾപ്പരപ്പ്'‌ സിനിമയുടെ ടീസർ ധ്യാൻ ശ്രീനിവാസൻ റിലീസ് ചെയ്തു.  സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുനിൽ സൂര്യയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

അന്തരിച്ച പ്രശസ്ത നടൻ മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അപർണ ജനാർദ്ദനൻ നായികയാകുന്ന ചിത്രത്തിൽ ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജ് ചെറുവത്തൂർ, ഊർമിള ഉണ്ണി, ചന്ദ്രദാസൻ ലോകധർമ്മി, മജീദ്, ബിന്ദു കൃഷ്ണ, രജിത മധു എന്നിവർക്കൊപ്പം നൂറോളം  പുതുമുഖങ്ങളും ഒപ്പം ഒട്ടേറെ തെയ്യം കലാകാരൻമാരും അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ സഹ രചയിതാവും ഗാനരചയിതാവും കൂടിയായ ജെ പി തവറൂലാണ്  നിർമ്മാതാവ്. ചിത്രം ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് വഴി ജ്യോതിസ് വിഷൻ ഈ മാസം തിയേറ്ററിൽ എത്തിക്കും. സംഗീതം: പ്രമോദ് സാരംഗ്, ജോജി തോമസ്. ഗാനരചന: ജെ.പി. തവറൂൽ, സിബി പടിയറ. എഡിറ്റർ: ലിൻസൺ റാഫേൽ. പശ്ചാത്തല സംഗീതം: അലൻവർഗീസ്. ചീഫ് അസോസിയററ്റ്: ശ്രീകുമാർ വള്ളംകുളം. ഫിനാൻസ് കൺട്രോളർ: ടി പി ഗംഗാധരൻ, പ്രൊജക്റ്റ് മാനേജർ: ബെന്നി നെല്ലുവേലി, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: പ്രവീൺ ശ്രീകണ്ഠപുരം. ഡിടിഎസ് മിക്സിംഗ്: ജുബിൻ രാജ്.  സ്റ്റുഡിയോ: മീഡിയ പ്ളസ് കൊച്ചി ആൻഡ് വിസ്മയാസ് മാക്സ് തിരുവനന്തപുരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home