അതിരുകളില്ലാത്ത സിനിമാമോഹം; 'ചാവു കല്യാണ'ത്തിന്റെ വിശേഷങ്ങളുമായി വിഷ്ണുവും ടീമും
ചെറുപ്പം തൊട്ടേ സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു ചാവു കല്യാണം സംവിധായകനായ വിഷ്ണു പി ബീനയ്ക്ക്. പിന്നീട് പട്ടാളത്തിൽ ജോലിയിൽ പ്രവേശിച്ചെങ്കിലും, സിനിമയാണ് തന്റെ വഴിയെന്ന തിരിച്ചറിവിൽ നിന്നാണ് പട്ടാളം ജോലി ഉപേക്ഷിക്കുന്നത്. ഇപ്പോൾ അധ്യാപകജോലി ചെയ്യുകയാണ്. എങ്കിലും സിനിമയാണ് ആദ്യവും അവസാനവും എന്നാണ് വിഷ്ണു പറയുന്നത്.
ബജറ്റ് വളരെ കുറവായതിനാൽ ഒരുപാട് സ്ഥലങ്ങളിലേക്കുള്ള യാത്ര, സാങ്കേതിക ഉപകരണങ്ങൾ യഥാസ്ഥലങ്ങളിലെത്തിക്കുന്നത് എന്നിവയിലൊക്കെ പരിമിതിയുണ്ടായിരുന്നു. അത്കൊണ്ട് തന്നെ ഒരൊറ്റ സ്ഥലം കേന്ദ്രീകരിച്ച് ചെയ്യാവുന്ന സിനിമ എന്നത് ആദ്യമേ മനസിലുണ്ടായിരുന്നു. പിന്നെ നമ്മുടെ നാട്ടിലൊക്കെ സ്ഥിരമായി മരണവീടുകളിൽ കണ്ടുവരുന്ന സന്ദർഭങ്ങളും രസകരമായ അനുഭവങ്ങളും കോർത്തിണക്കി സിനിമ ചെയ്യാൻ പറ്റും എന്ന് തോന്നി. അങ്ങനെയാണ് സിനിമയ്ക്കായി ചാവുകല്യാണം എന്ന ആശയം തിരഞ്ഞെടുക്കുന്നത്.
പുതിയ ആൾക്കാരാണ് സിനിമയിൽ കൂടുതലും. ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. അതിന്റേതായ പുതുമ സിനിമയ്ക്കുണ്ട് എന്ന് തന്നെയാണ് സംവിധായകന്റെ അഭിപ്രായം. കൂടുതലും സിങ്ക് സൗണ്ടാണ് സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. അതും സിനിമയുടെ സ്വാഭാവികതയ്ക്ക് തിളക്കം കൂട്ടി.










0 comments