ad
Deshabhimani

വിസ്മയ മോഹൻലാൽ ചിത്രം തുടക്കം; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

thudakkam movie second look
വെബ് ഡെസ്ക്

Published on Jan 21, 2026, 03:59 PM | 1 min read

വിസ്മയ മോഹൻലാൽ, ആശിഷ് ജോ ആൻ്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. വിസ്മയയ്ക്കും ആശിഷിനുമൊപ്പം മറ്റൊരൊളുടെ മുഖം കൂടി പോസ്റ്ററിൽ കാണാം. ഇത് മോഹൻലാൽ ആണെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ചിത്രത്തിൽ മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിതുറന്നു. പുതിയ പോസ്റ്ററും പുറത്തു വന്നതോടെ മോഹൻലാൽ‍ ആരാധകർ വലിയ പ്രതീക്ഷയിലാണ്.


ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനം, തൊടുപുഴ ഭാഗങ്ങളിലായി പുരോ​ഗമിക്കുകയാണ്. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ, തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഡോ. എമിൽ ആൻ്റണിയും ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ് എന്നിവരാണ് തിരക്കഥ. സംഗീതം. ജേക്സ് ബിജോയ്. ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ. കോസ്റ്റ്യൂം ഡിസൈൻ - അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - സൈലക്സ് എബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ കെ പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.

പിആർഒ- വാഴൂർ ജോസ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home