ad
Deshabhimani

ടോക്സിക് പ്രേക്ഷകരെ അമ്പരപ്പിക്കും: യഷ്

toxic movie
വെബ് ഡെസ്ക്

Published on Jul 28, 2026, 08:07 PM | 1 min read

ചെന്നൈ: ഗീതു മോഹൻദാസ് സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്‘ പ്രേക്ഷകരെ അമ്പരപ്പിക്കുമെന്ന് യഷ്. വലിയ ആക്ഷൻ രംഗങ്ങൾക്കപ്പുറം ശക്തമായ വൈകാരികതയും ചിത്രത്തിന്റെ മുഖമുദ്രയായിരിക്കുമെന്നും യഷ് പറഞ്ഞു. ഓണം റിലീസായെത്തുന്ന ചിത്രം ആ​ഗസ്ത് 28 മുതൽ പ്രേഷകരിലേക്ക് എത്തും


'ഇതൊരു റോളർ- കോസ്റ്റർ റൈഡ് പോലെയാണ്. വൈൽഡും അൺഅപ്പോളജറ്റിക്കുമാണ്. എന്നാൽ ആഴത്തിലുള്ള ഒരു സിനിമ കൂടിയാണിത്. പുറമേ കാണുമ്പോൾ ഒരു ബിഗ്- സ്കെയിൽ സിനിമ മാത്രമായി തോന്നുമെങ്കിലും അതിന്റെ ഉള്ളിൽ ശക്തമായ വികാരങ്ങളുണ്ട്. തിയേറ്ററിലേക്ക് എത്തുന്ന ഓരോരുത്തരും സിനിമ കഴിഞ്ഞിറങ്ങുമ്പോൾ അമ്പരന്നുപോകും' യഷ് പറഞ്ഞു.


കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ച സിനിമയിൽ 'രായ' എന്ന കേന്ദ്ര കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. യഷ്, നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.


യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home