Deshabhimani

ടൈ​ഗർ ഷ്റോഫിനു നേരെയുള്ള വെടിവയ്പ്; 3 പേർ കോട്ടയിൽ അറസ്റ്റിൽ

Tiger Shroff Assasination attempt
വെബ് ഡെസ്ക്

Published on Oct 19, 2026, 12:13 PM | 1 min read

മുംബൈ : ബോളിവുഡ് നടൻ ടൈ​ഗർ ഷ്റോഫിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേർ പിടിയിൽ. രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരിൽ രണ്ടുപേർ ഹരിയാന സ്വദേശികളും ഒരാൾ മഹാരാഷ്ട്ര സ്വദേശിയുമാണ്. മൂന്നുപേർക്കും ലോറൻസ് ബിഷ്ണോയ് സംഘവുമായി ബന്ധമുണ്ടെന്നാണാണ് പ്രാഥമിക നിഗമനം.


ഞായറാഴ്ച വൈകിട്ട് ഏഴോടെ മുംബൈയിലെ ജുഹുവിലായിരുന്നു ആക്രമണം. മുംബൈയിലെ ജുഹു ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് തിരിച്ചുപോകുന്നതിനിടെ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു. രണ്ടുപേർ കാറിനുനേരെ വെടിയുതിർത്തപ്പോൾ മൂന്നാമൻ ബൈക്കിൽ കാത്തുനിന്നു. ജുഹു പൊലീസ് സ്റ്റേഷനിൽനിന്ന് 350 മീറ്റർ മാത്രം അകലെയായിരുന്നു സംഭവം.


ടൈഗർ ഷ്രോഫിന്റെ നീക്കങ്ങൾ ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്നതായി അന്വേഷണ ഏജൻസികൾ പറയുന്നു. ഞായറാഴ്ചകളിൽ മുംബൈയിലെ ജുഹു ഫുട്ബോൾ ഗ്രൗണ്ടിൽ താരം പതിവായി എത്താറുണ്ടെന്ന് മനസ്സിലാക്കിയ പ്രതികൾ, അവിടെവച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടതായാണ് വിവരം. വെടിവയ്പിൽ ഡ്രെവർക്ക് പരിക്കേറ്റു. കാറിന്റെ ചില്ലുകൾ തകർന്ന് നടനും പരിക്കേറ്റിട്ടുണ്ട്.


പരിശീലനം ലഭിച്ചവരാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രാഥമിക വിലയിരുത്തൽ. പ്രതികളുടെ ബിഷ്ണോയ് സംഘവുമായുള്ള ബന്ധവും ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. വെടിവയ്പിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ലോറൻസ് ബിഷ്ണോയ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രചരിച്ചിരുന്നു. സൽമാൻ ഖാനുമായി ബന്ധമുള്ളവരെ ആക്രമിക്കുമെന്നും ഇതൊരു മുന്നറിയിപ്പാണെന്നുമായിരുന്നു സന്ദേശം.


ആക്രമണത്തിനു പിന്നാലെ താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home