ad
Deshabhimani

ഡെലൂലുവിന് അഭിനന്ദനങ്ങളുമായി സൂര്യയും ജ്യോതികയും; സന്തോഷനിമിഷം സമൂഹമാധ്യമത്തിൽ പങ്കുവെച്ച് താരം

sarvam maya
വെബ് ഡെസ്ക്

Published on Feb 18, 2026, 04:20 PM | 1 min read

കൊച്ചി: ‘സർവ്വം മായയിലെ നിങ്ങളുടെ പ്രകടനം ഏറെ ഇഷ്ടപ്പെട്ടു, അഭിനന്ദനങ്ങൾ’ ഡെലൂലുവായി പ്രേക്ഷക ഹൃദയം കീഴടക്കിയ റിയയ്ക്ക് അഭിനന്ദനങ്ങളുമായി സൂര്യയും ജ്യോതികയും. ചിത്രത്തിലെ റിയയുടെ അഭിനയത്തെ പ്രശംസിച്ച് താരദമ്പതികൾ അയച്ചു നൽകിയ പ്രത്യേക സമ്മാനം സമൂഹ മാധ്യമത്തിലൂടെ താരം പങ്കുവച്ചു. വലിയ സന്തോഷത്തോടെയാണ് റിയ സർപ്രൈസ് സമ്മാനത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സൂര്യയെയും ജ്യോതികയെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു റിയയുടെ പോസ്റ്റ്.



സൂര്യ സർ, ജ്യോതിക മാം, ഒത്തിരി നന്ദി. എന്റെ പ്രകടനത്തിലുള്ള അഭിനന്ദനമായി ഈ സമ്മാനം അയച്ചുതരാൻ നിങ്ങൾ കാണിച്ച ആ മനസ്സിനും സമയത്തിനും വലിയ വിലയുണ്ട്. 'സർവം മായ' ടീമിന് മുഴുവനായും ലഭിച്ച അംഗീകാരമായി ഞാൻ ഇത് സ്വീകരിക്കുന്നു.’’– റിയ കുറിച്ചു.


‘സർവം മായ’ എന്ന ചിത്രത്തിൽ 'ഡെലുലു' എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിച്ചത്. പുതിയ തലമുറയുടെ പ്രതിനിധിയായി, അവരുടെ സംഭാഷണശൈലിയും ഭാവങ്ങളും തനിമയോടെ അവതരിപ്പിച്ച റിയയുടെ പ്രകടനം ഇതിനോടകം തന്നെ സമൂഹ മാധ്യങ്ങളിൽ ചർച്ചയായിരുന്നു. തീയേറ്ററിൽ നിന്നും ഒടിടിയിൽ നിന്നും മികച്ച പ്രേക്ഷക പ്രതികരണമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home