Deshabhimani

പ്രേക്ഷകശ്രദ്ധ നേടി "ഗ്രഹണം"

GRAHANAM SHORTFILM
വെബ് ഡെസ്ക്

Published on Nov 21, 2026, 02:16 PM | 1 min read

പ്രേക്ഷകശ്രദ്ധ നേടി മുന്നേറി "ഗ്രഹണം" ഷോർട്ട്ഫിലിം. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനൽ വഴി പുറത്തിറങ്ങിയ ഗ്രഹണം ഇതിനോടകം രണ്ടര ലക്ഷം പേർ കണ്ടു. ജിസ്മ-വിമൽ യൂട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ ശിവ കേന്ദ്ര കഥാപാത്രമാവുന്ന ഗ്രഹണത്തിൽ സജീവ്കുമാർ, വിവേക് അനിരുദ്ധ്, സഞ്ജയ് ഷാജി എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിലുള്ള ഗ്രഹണത്തിന്റെ രചനയും സംവിധാനവും അമൽ ഷാജിയാണ്.





മാനസിക നില പ്രശ്നത്തിലായ ദീപൻ എന്ന കഥാപാത്രം തന്റെ സൈക്യാട്രിസ്റ്റിനോട് നടത്തുന്ന സംഭാഷണത്തിൽ നിന്നും അവിചാരിതമായി കണ്ടെത്തുന്ന സംഭവങ്ങളാണ് ഗ്രഹണത്തിന്റെ ഇതിവൃത്തം. പന്ത്രണ്ടു മിനിറ്റാണ് ദൈർഘ്യം. വിപിൻ നടഞ്ചേരിയാണ് ഛായ​ഗ്രഹണം. സംഗീതം ഋഥ്വിക്ക് എസ്‌ ചന്ദ്, എഡിറ്റിങ് വിഷ്ണു അശോക്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home