നിങ്ങളുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കും; കൊലവിളിയുമായി മുഖ്യമന്ത്രി

കണ്ണൂർ: കണ്ണൂരിൽ കൊലവിളി പ്രസംഗവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. യുവജന-വിദ്യാർഥി നേതാക്കളുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ് നേതൃത്വം നൽകുന്ന ജൻ ഇന്ത്യാ മൂവ്മെന്റ് പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒന്നും മറക്കില്ല, പകരം ചോദിക്കുകതന്നെ ചെയ്യും. അതിന്റെ പേരിൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുന്നെങ്കിൽ അങ്ങനെ സംഭവിക്കട്ടെയെന്നും വി ഡി സതീശൻ പറഞ്ഞു. മന്ത്രിമാരായ ഒ ജെ ജനിഷ്, സണ്ണി ജോസഫ്, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഉദയബാനു ചിബ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.








0 comments