Deshabhimani

'സീൻ' 200 കോടി ക്ലബ്ബിൽ; രണ്ടാം വാരത്തിലും സൂര്യ ചിത്രത്തിന് ബോക്സ് ഓഫീസിൽ കുതിപ്പ്

Scene

സീൻ സിനിമയുടെ പോസ്റ്ററുകൾ | Photo: Socialmedia

വെബ് ഡെസ്ക്

Published on Nov 13, 2026, 09:26 PM | 1 min read

ചെന്നൈ : സൂര്യ നായകനായെത്തിയ തമിഴ് ചിത്രം 'സീൻ' രണ്ടാം വാരത്തിലും തീയേറ്ററുകളിൽ മികച്ച പ്രകടനം തുടരുന്നു. ആഗോള ബോക്സ് ഓഫീസിൽ 200 കോടി രൂപ പിന്നിട്ട ചിത്രം എട്ടാം ദിനത്തിൽ ഇന്ത്യയിൽ നിന്ന് 3.48 കോടി രൂപ കൂടി നേടി. ഇതോടെ ഇന്ത്യയിലെ നെറ്റ് കളക്ഷൻ 115.03 കോടി രൂപയായി.


സാക്നിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം വെള്ളിയാഴ്ച 3,058 പ്രദർശനങ്ങളിലായി ചിത്രത്തിന് 26.3 ശതമാനം ഒക്യുപ്പൻസി ലഭിച്ചു. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 133.71 കോടി രൂപയാണ്. ഏഴാം ദിനം പിന്നിടുമ്പോൾ ആഗോള കളക്ഷൻ 200.60 കോടി രൂപയിലെത്തിയിരുന്നു. തമിഴ് പതിപ്പാണ് കൂടുതൽ കളക്ഷൻ നേടിയത്. 2,218 പ്രദർശനങ്ങളിൽ നിന്ന് 2.52 കോടി രൂപയാണ് നേടിയത്. 840 പ്രദർശനങ്ങളിൽ നിന്ന് തെലുങ്ക് പതിപ്പ് 96 ലക്ഷം രൂപയും നേടി.


ആദ്യദിനം 19.15 കോടി കളക്ഷൻ നേടിയാണ് ചിത്രം ബോക്സ് ഓഫീസ് യാത്ര ആരംഭിച്ചത്. രണ്ടാം ദിനം 20.35 കോടിയും മൂന്നാം ദിനം 23.65 കോടിയും നേടി. നാലാം ദിനം 21.40 കോടിയായി കളക്ഷൻ കുറഞ്ഞു. അഞ്ചാം ദിനം 12.85 കോടി, ആറാം ദിനം 8.05 കോടി, ഏഴാം ദിനം 6.10 കോടി എന്നിങ്ങനെയായിരുന്നു കളക്ഷൻ. ആദ്യവാരം ഇന്ത്യയിൽ നിന്ന് ആകെ 111.55 കോടി രൂപയാണ് ചിത്രം നേടിയത്.


ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ആക്ഷൻ കോമഡി ചിത്രത്തിൽ സൂര്യയ്ക്കൊപ്പം പൂജ ഹെഗ്‌ഡെ, ജ്യോതിക, നസ്ലെൻ, നസ്രിയ നസീം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിഎസ്പി ഇൻബരാജ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സൂര്യ ചിത്രത്തിലെത്തുന്നത്. വർഷങ്ങൾക്കുമുമ്പ് ഉപേക്ഷിച്ച ഒരു കേസ് വീണ്ടും അന്വേഷിക്കുന്നതാണ് സിനിമയുടെ പ്രമേയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home