Deshabhimani

അണ്ടർ19 ഏഷ്യാ കപ്പ്; ഇന്ത്യ – പാകിസ്ഥാൻ കലാശപ്പോരാട്ടം നാളെ

Arjun rajput

അർജുൻ രാജ്പുത്| Photo : AfP

വെബ് ഡെസ്ക്

Published on Nov 13, 2026, 08:24 PM | 1 min read

മസ്‌കത്ത് : അണ്ടർ19 ഏഷ്യാ കപ്പ് കിരീടത്തിനായി ഇന്ത്യയും പാകിസ്ഥാനും നാളെ നേർക്കുനേർ. ഒമാനിലെ മസ്‌കത്ത് അൽ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് കലാശപ്പോരാട്ടം. ഇന്ത്യൻ സമയം രാവിലെ 10.30നാണ് മത്സരം.


ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് പാകിസ്ഥാൻ ഫൈനലിനിറങ്ങുന്നത്. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാത്ത ഏക ടീമും പാകിസ്ഥാനാണ്.


കഴിഞ്ഞ പതിപ്പിന്റെ ഫൈനലിലും ഇന്ത്യയും പാകിസ്ഥാനുമായിരുന്നു ഏറ്റുമുട്ടിയത്. അന്ന് 191 റൺസിന്റെ കൂറ്റൻ ജയത്തോടെ പാകിസ്ഥാൻ കിരീടം സ്വന്തമാക്കിയിരുന്നു. മത്സരം സോണി സ്പോർട്സ് ചാനലിലും സോണി ലിവിലും വെബ്‌സൈറ്റിലും തത്സമയം കാണാം.


ഇന്ത്യൻ ടീം : ലക്ഷ്യ രാജേഷ് റായ്ചന്ദാനി (ക്യാപ്റ്റൻ), ആര്യവീർ സെഹ്‌വാഗ്, വികെ വിനീത്, യശ്ബർധൻ ചൗഹാൻ, അർജുൻ രാജ്പുത്, അന്വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), മനൽ ചൗഹാൻ, മോഹിത് ഉൽവ, ആര്യൻ സാവ്സാനി, കാവ്യ പട്ടേൽ, ഇഷാൻ സൂദ്, കുശാഗ്ര ഓജ, രജത് ബഗേൽ, ഷാവിൻ വിനോദ്, യശ്വീർ ഗൗഡ്.


പാകിസ്ഥാൻ ടീം : ഉസ്മാൻ ഖാൻ, ഹയാം ഖാൻ, അബ്ദുൽ ഖാദിർ, ഫർഹാൻ യൂസഫ് (ക്യാപ്റ്റൻ), അഹമ്മദ് ഹുസൈൻ, അലി റാസ, ഹംസ സഹൂർ (വിക്കറ്റ് കീപ്പർ), ഹസ്നൈൻ അബ്ബാസ് ദാർ, മുഹമ്മദ് സയ്യാം, റിസ്വാനുള്ള, നിഖാബ് ഷഫീഖ്, ജഹാംഗീർ ബിലാൽ, ഹുസൈഫ അഹ്സൻ, മുഹമ്മദ് ഹുസൈഫ, അബ്ദുൽ സുബ്ഹാൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home