13 വയസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ; സംഭവം എറണാകുളത്ത്

എറണാകുളം: 13 വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്ത് പെരുമ്പാവൂർ ക്രാരിയേലി സെൻമേരിസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ആദി കൃഷ്ണയാണ് (13) മരിച്ചത്. പിതാവ് ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോഴാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.








0 comments