Deshabhimani

കെഎസ്‌ആർടിസി ഡിപ്പോയിലെ ഡീസൽ മോഷണം: 3 ജീവനക്കാർക്ക്‌ സസ്‌പെൻഷൻ

ksrtc
വെബ് ഡെസ്ക്

Published on Nov 13, 2026, 09:17 PM | 1 min read

ചേര്‍ത്തല: കെഎസ്ആര്‍ടിസി ചേര്‍ത്തല ഡിപ്പോയില്‍ സര്‍വീസ് അവസാനിപ്പിച്ച്‌ മാറ്റിയിടുന്ന ബസുകളിൽനിന്ന്‌ ഡീസല്‍ ഉ‍ൗറ്റിയെടുത്തെന്ന പരാതിയിൽ മെക്കാനിക്കല്‍ വിഭാഗത്തിലെ മൂന്ന്‌ ജീവനക്കാർ സസ്‌പെന്‍ഷനിൽ. സംഭവത്തില്‍ പൊലീസ്‌ കേസെടുത്തതിന്‌ പിന്നാലെയാണ്‌ സസ്‌പെൻഡുചെയ്‌തത്‌.


പി സി കണ്ണന്‍, എം ജയേഷ്, ശരത്ത്‌ ശശി എന്നിവരെയാണ് സിഎംഡി സ്‌ക്വാഡിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്‌ പരിഗണിച്ച്‌ സസ്‌പെന്‍ഡുചെയ്‌തത്. ഡിപ്പോയില്‍നിന്ന്‌ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് മൈലേജിൽ കുറവ്‌ കണ്ടതോടെ നടത്തിയ അന്വേഷണത്തിലാണ്‌ ഡീസലൂറ്റൽ കണ്ടെത്തിയത്‌. പെന്‍കാമറ ഓപറേഷനിലാണ് ജീവനക്കാര്‍ കുടുങ്ങിയത്.


​ബസുകളുടെ ഇന്ധനടാങ്കുകളില്‍നിന്ന്‌ രാത്രി ട്യൂബ്‌ ഉപയോഗിച്ച്‌ 10 മുതല്‍ 15 ലിറ്റര്‍വരെ ഡീസൽ ഉ‍ൗറ്റി വിറ്റെന്നാണ്‌ പരാതി. സർവീസ് കഴിഞ്ഞ ബസുകളുടെ ടാങ്കുകളിൽ നിന്നും പൈപ്പ് ഉപയോഗിച്ചാണ് ഡീസൽ ചോർത്തിയതെന്നാണ് കണ്ടെത്തിയത്. ഡിപ്പോയിൽ സർവീസ് നടത്തുന്ന ബസുകൾക്ക് മൈലേജ് കുറവു വന്നിരുന്നു.


എന്നാൽ മെക്കാനിക്കൽ പരിശോധനകളിൽ ബസുകൾക്ക് തകരാറുകളൊന്നും കണ്ടെത്തിയിരുന്നുമില്ല. ഇതിനെ തുടർന്നുഉള അന്വേഷണത്തിലാണ് മോഷണം കണ്ടെത്തിയത്. ഇതിനായി എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥൻ ബസുകൾക്ക് സമീപം പെൻ ക്യാമറകൾ സ്ഥാപിക്കുകയായിരുന്നു. തുടർന്നാണ് ജീവനക്കാർ പിടിയിലായത്.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home