Deshabhimani

രാത്രിയിൽ ഭക്ഷണം കഴിക്കാൻ പുറത്തുപോയി; ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

a
വെബ് ഡെസ്ക്

Published on Nov 13, 2026, 09:26 PM | 1 min read

ആലപ്പുഴ: ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. വ്യാഴാഴ്ച രാത്രി 10. 30 ഓടെ ഭക്ഷണം കഴിക്കാൻ പോകുമ്പോൾ തൃച്ചാറ്റുകുളത്തിന് വടക്കുവശത്തുള്ള വളവിൽ വച്ചുണ്ടായ അപകടത്തിൽ പാണാവള്ളി സ്വദേശിയായ അക്ഷയ് പ്രസാദ് (23) ആണ് മരിച്ചത്.


കൂടെയുണ്ടായിരുന്ന സുഹൃത്ത് റിച്ചു ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ച ബൈക്ക് റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നതിന് ശേഷം അതുവഴി വന്ന കാറിലുള്ളവരാണ് ഇവരെ കണ്ടെത്തിയത്.


ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അക്ഷയ് മരിച്ചിരുന്നു. അരൂക്കുറ്റി ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home