ഗാനജീവിതം വെള്ളിത്തിരയിലേക്ക്: എം എസ് സുബ്ബുലക്ഷ്മിയെ അവതരിപ്പിക്കാൻ രശ്മിക മന്ദാന

ഹൈദരാബാദ്: ഇന്ത്യൻ സംഗീതലോകത്തെ അതികായായ എം എസ് സുബ്ബുലക്ഷ്മിയുടെ ജീവിത കഥ ബിഗ് സ്ക്രീനിലേക്ക് എത്തുന്നു. 'എം എസ് – എ ലെഗസി ഓൺ സ്ക്രീൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ബയോപിക്കിൽ രശ്മിക മന്ദാനയാണ് എം എസ് സുബ്ബുലക്ഷ്മിയായി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രം അല്ലു അരവിന്ദ്, റോക്ക് ലൈൻ വെങ്കിടേഷ്, ബണ്ണി വാസു എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
സുബ്ബുലക്ഷ്മിയുടെ 110-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ചെന്നൈ മ്യൂസിക് അക്കാദമിയിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരിക്കൽ ലോകത്തിലെ ഏറ്റവും വലിയ സംഗീത സദസ്സുകളെ നിറച്ച ആ ശബ്‍ദം ഇനി വെള്ളിത്തിരയിൽ ഒരു പുതിയ ഇടം കണ്ടെത്തും. എം എസ് സുബ്ബുലക്ഷ്മി അമ്മയുടെ കഥ ഇനി വെറുമൊരു ഓർമ്മയല്ല. അതൊരു സിനിമാറ്റിക് പൈതൃക്യമായി മാറുകയാണ്. പിആർഒ: ആതിര ദിൽജിത്ത്.









0 comments