ad
Deshabhimani

ടൊവിനോയുടെ ശബ്ദ സാന്നിധ്യം; 'പെണ്ണും പൊറാട്ടും' ട്രെയിലർ പുറത്ത്

pennum porattum
വെബ് ഡെസ്ക്

Published on Feb 10, 2026, 10:09 AM | 1 min read

കൊച്ചി: രാജേഷ് മാധവൻ ചിത്രം പെണ്ണും പൊറാട്ടും ട്രെയിലർ പുറത്ത്. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ബേസിൽ ജോസഫ് , മഞ്ജു വാര്യർ തുടങ്ങി മലയാള സിനിമയിലെ നിരവധി താരങ്ങളാണ് ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.




"നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ" ...എന്ന നായകനായ സുട്ടുവിന്റെ ഡയലോഗിന് ശബ്ദം നൽകിയിരിക്കുന്നത് ടൊവിനോ തോമസ് ആണ്. നവാഗതരായ അഭിനേതാക്കളുടെ ​ഗംഭീര പ്രകടനവും രസിപ്പിക്കുന്ന സംഭാഷണങ്ങളും ട്രെയിലറിനെ വ്യത്യസ്തമാക്കുന്നു. ആക്ഷനും കോമഡിയും ഇമോഷൻസും സാമൂഹിക വിമർശനവും കോർത്തിണക്കിയ കഥാപരിസരമാണ് ചിത്രത്തിന്റേത്.


ചിത്രത്തിന്റെ ഒടിടി അവകാശം തീയേറ്റർ റിലീസിന് മുൻപേ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് പ്രേക്ഷകർക്ക് ചിത്രം കാണാനുള്ള ആകാംക്ഷ വർധിപ്പിക്കുന്നു. നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ എസ്ടികെ ഫ്രെയിംസാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഭീഷ്മ പർവ്വം’, ‘റാണി പത്മിനി’ തുടങ്ങിയ ചിത്രങ്ങളുടെ രചനാ പങ്കാളിയായ രവിശങ്കർ ആണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചമൻ ചാക്കോ കൈകാര്യം ചെയ്യുന്നു. സംഗീതം ഡോൺ വിൻസെന്റ്. 400ൽ അധികം മൃഗങ്ങളും നൂറോളം പുതുമുഖങ്ങളും അണിനിരക്കുന്ന ‘പെണ്ണും പൊറാട്ടും’, ഫെബ്രുവരി 13നാണ് തീയേറ്ററുകളിലെത്തുക.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home