ad
Deshabhimani

'മനുഷ്യനും ചെകുത്താനും നേര്‍ക്കുനേര്‍ നില്‍ക്കുന്നിടത്ത് ദൈവത്തിനെന്ത് കാര്യം?';​പള്ളിച്ചട്ടമ്പി ടീസർ പുറത്ത്

palli
വെബ് ഡെസ്ക്

Published on Mar 23, 2026, 02:13 PM | 1 min read

കൊച്ചി: ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്ത്. ഏപ്രിൽ പത്തിനാണ് ചിത്രം തീയേറ്ററുകളിലെത്തുക. ടൊവിനോയുടെ മാസ് ആക്‌ഷൻ എന്റർടെയ്നറാകും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന.



വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫലും ബ്രിജീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. 1950-60 ന്റെ കേരളത്തിന്റെ കഥയാണ് പള്ളിച്ചട്ടമ്പി പറയുന്നത്. ടൊവിനോ, കയാദു തുടങ്ങിയവരെ കൂടാതെ വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ടിജോ ടോമിയും, സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ജെയ്ക്സ് ബിജോയുമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home