Deshabhimani

ഷെബിൻ ബെക്കർ - ജോമോൻ ടി ജോൺ കൂട്ടുകെട്ടിൽ പുത്തൻ ചിത്രം: 'പാലപ്പൂ' ചിത്രീകരണം തുടങ്ങി

palappoo movie
വെബ് ഡെസ്ക്

Published on Oct 06, 2026, 10:35 AM | 1 min read

കൊച്ചി: 'തണ്ണീർമത്തൻ ദിനങ്ങൾ'ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന പുതിയ സിനിമയായ 'പാലപ്പൂ'വിന്റെ ചിത്രീകരണം പൂജയോടെ ആരംഭിച്ചു. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസും അപ്പർകട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ പൂജ എരുമേലിയിൽ നടന്നു. നിർമ്മാതാക്കൾ ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. സിദ്ധാർത്ഥ് ഭരതൻ ഫസ്റ്റ് ക്ലാപ്പടിച്ചു. നിർമ്മാതാക്കൾ സംവിധായകൻ സിസിയ്ക്ക് തിരക്കഥ കൈമാറി.ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് വിഷ്ണു അച്യുതനാണ്.


സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി, ഷാൻ റഹ്മാൻ, രഞ്ജി കാങ്കോൽ, അഭിജിത്ത് അജിത് കുമാർ, ശിവജി ഗുരുവായൂർ, അജയ് വാസുദേവ്, ജോർഡി പൂഞ്ഞാർ, ശ്രീലക്ഷ്മി, ബിറ്റോ ഡേവിസ്, സിനോജ് അങ്കമാലി, ഉണ്ണി നായർ, രമേഷ് കോട്ടയം, ലീന ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.


ഛായാഗ്രഹണം: സുദേവ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: അജീഷ് ആനന്ദ്, ആർട്ട് ഡയറക്ടർ: മിഥുൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: റിന്നി ദിവാകർ, വിനോഷ് കൈമൾ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സജി സി ജോസഫ്, കോസ്റ്റ്യൂം: മെൽവി ജെ, മേക്കപ്പ്: അഖിൽ സന്തോഷ്‌കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുജൈ കുമാർ എസ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ സി തിലകൻ, ഫൈനാൻസ് കൺട്രോളർ: ഉദയൻ കാപ്രാശ്ശേരി, വിഎഫ്എക്സ്: സാലിം ലാഹിർ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, അസി ഡയറക്ടർമാർ : മിഥുൻ ലാൽ , അജയ് ഉണ്ണിരാജൻ, റിസാൽ ദർ സി. എസ്, അസോ. സിനിമാറ്റോഗ്രാഫർ : ശ്രീബാൽ എൻ, നിഥിൻ നായർ, അസി. സിനിമാറ്റോഗ്രാഫർ : റിയാസ് അഹമ്മദ് എ , വിതരണം : സെൻട്രൽ പിക്ചേഴ്‌സ്, ഡിജിറ്റൽ മാർക്കറ്റിംഗ് : അനൂപ് സുന്ദരൻ, പി ആർ ഒ: ആതിര ദിജിത്ത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home