Deshabhimani

ഫ്രാൻസിൽ ആളിപ്പടർന്ന് വിദ്യാർഥി രോഷം; ഗ്രനേഡ് സ്ഫോടനത്തിൽ പതിനഞ്ചുകാരന്റെ കൈപ്പത്തി അറ്റു

france students protest afp

photo credit: AFP

വെബ് ഡെസ്ക്

Published on Oct 06, 2026, 11:15 AM | 1 min read

പാരിസ് : അധ്യാപക ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തി വിദ്യാർഥികൾ നടത്തുന്ന സമരം രണ്ടാം ആഴ്ചയിലേക്ക്. തിങ്കളാഴ്ച മാത്രം 589 സ്കൂളുകളുടെ പ്രവർത്തനം തടസ്സപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 500 വരെ ഹൈസ്കൂളുകൾ പൂർണമായോ ഭാഗികമായോ അടയ്ക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസമന്ത്രി എഡ്വേർഡ് ജെഫ്രേ പറഞ്ഞിരുന്നു.


വിദ്യാർഥി മുന്നേറ്റത്തെ തോക്കിൻമുനയിൽ അടിച്ചമർത്താനാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ വലതുപക്ഷ സർക്കാർ ശ്രമിക്കുന്നത്. വിദ്യാർഥികളെ അടിച്ചമർത്തി "ക്രമസമാധാനം പുനഃസ്ഥാപിക്കുക" എന്നതിനാണ് മുൻഗണനയെന്ന് സർക്കാർ വക്താവ് മോഡ് ബ്രെഗൺ പ്രഖ്യാപിച്ചു. കഴിഞ്ഞമാസം പാരിസിലെ പ്രാദേശിക സ്കൂളിൽ അധ്യാപക ക്ഷാമത്തിനെതിരെ ആരംഭിച്ച സമരം ദിവസങ്ങൾക്കുള്ളിൽ രാജ്യവ്യാപകമായി ആളിപ്പടരുകയായിരുന്നു. അയ്യായിരത്തോളം വിദ്യാർഥികളെയാണ് പൊലീസ് ക്രൂരമായി തടവിലാക്കിയത്.


വടക്കൻ നഗരമായ ലെൻസിൽ പ്രതിഷേധക്കാർക്കുനേരെ എറിഞ്ഞ മാരകമായ സ്റ്റൺ ഗ്രനേഡ് എടുത്തുമാറ്റുന്നതിനിടയിൽ കൗമാരക്കാരന്റെ കൈപ്പത്തി തകർന്നു. 15 വയസുകാരന്റെ കൈപ്പത്തിയാണ് അറ്റത്. വിദ്യാർഥി നിലവിൽ ചികിത്സയിലാണ്. 190 വിദ്യാർഥികൾക്കും 78 അധ്യാപകർക്ക് പരിക്കേറ്റതായും 24 സ്കൂളുകൾക്ക് നാശനഷ്ടമുണ്ടായതായും സർക്കാർ അവകാശപ്പെടുന്നു.


പൊതുവിദ്യാഭ്യാസത്തെ കോർപ്പറേറ്റുകൾക്ക് ബലികൊടുക്കുന്ന മാക്രോൺ സർക്കാരിന്റെ നയങ്ങൾക്കെതിരെയും പൊലീസ് ഭീകരതയ്ക്കെതിരെയും വിദ്യാർഥി യൂണിയനുകൾ ചൊവ്വാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അധ്യാപക സംഘടനകളും തൊഴിലാളി യൂണിയനുകളും സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കെതിരെ പൊലീസ് ക്രൂരത തുടരുകയാണെന്ന് Amnesty International France വ്യക്തമാക്കി. സമരം ആരംഭിച്ച സെപ്തംബർ 28 മുതൽ രാജ്യത്താകെ ഏകദേശം 5,000 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home