Deshabhimani

ആളിക്കത്തി പ്രതിഷേധം; തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാരുടെ മാർച്ച്

Opposition INDIA Bloc march for gyanesh kumar resignation
വെബ് ഡെസ്ക്

Published on Oct 06, 2026, 11:23 AM | 1 min read

​ന്യൂഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അപകടാവസ്ഥയിലാക്കിയ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ഡൽഹിയിലെ തെരഞ്ഞെടുപ്പ്‌ കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ എംപിമാരും പ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.


ഗ്യാനേഷ്‌ കുമാർ ഉടൻ രാജിവയ്‌ക്കുക, എസ്‌ഐആറിന്‌ മുന്പും ശേഷവും വോട്ടർപട്ടികയിൽനിന്ന്‌ ഒഴിവാക്കിയവരുടെ വിവരങ്ങൾ പുറത്തുവിടുക, എസ്‌ഐആറിന്‌ മുൻപുള്ള വോട്ടർപട്ടിക ഭാവി തെരഞ്ഞെടുപ്പുകൾക്ക്‌ ഉപയോഗിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാര്‍ച്ച്. ഇന്ത്യാ കൂട്ടായ്‌മയിലെ ഇരുന്നൂറോളം എംപിമാർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.


ആകാശവാണി ഭവന് മുന്നിൽവെച്ച് പൊലീസ് മാർച്ച് തടഞ്ഞു. ഇതോടെ എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഗ്യാനേഷ്‌ കുമാറിന്റെ രാജിയില്ലാതെ പിന്മാറില്ലെന്നും സമരം കടുപ്പിക്കുമെന്നും പ്രതിപക്ഷ എംപിമാർ അറിയിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home